മലയാളത്തിന്റെ പ്രിയ താരമാണ് ഭാമ. 2020 ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മില്‍ വിവാഹിതരായത്. കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പം നിരവധി ചിത്രങ്ങളും വീഡിയോസുമൊക്കെ ഭാമ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാല്‍ കുറച്ച് കാലമായി ഭാമയുടെ ചിത്രങ്ങളിലൊന്നും ഭര്‍ത്താവ് അരുണിനെ കാണാതെ വന്നതോടെ ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ താനിപ്പോള്‍ സിംഗിള്‍ മദറാണെന്നു തുറന്നു പറയുകയാണ് താരം. കഴിഞ്ഞ ദിവസം മകളുടെ കൂടെയുള്ള ചിത്രങ്ങൾക്കൊപ്പം ഭാമ ഇന്‍സ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ക്യാപ്ഷനിലാണ് താനൊരു ശക്തയായ സ്ത്രീയായതിന്റെ കാരണത്തെ കുറിച്ച് നടി സൂചിപ്പിച്ചത്.
‘ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി’, എന്നുമാണ് ഭാമ പങ്കുവച്ചത്.
Post Your Comments