2022-ൽ പുറത്തിറങ്ങിയ സീതാ രാമം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് മൃണാൽ. തന്‍റെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കുകയാണെന്നു നടി വെളിപ്പെടുത്തിയിരുന്നു. ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിൽ നടി പങ്കുവച്ചത് ഇങ്ങനെ,
‘ജീവിതവും കരിയറും ഒരുപോലെ കൊണ്ടുപോകേണ്ടത് തന്‍റെ ആവശ്യമാണ്. രണ്ടിനും പ്രധാന്യമുണ്ട്. എങ്ങനെ രണ്ടും ബാലന്‍സായി നിര്‍ത്തണം എന്നത് എപ്പോഴും മനസില്‍ ഉണ്ടാകണം. ഇപ്പോഴത്തെ റിലേഷന്‍ഷിപ്പുകള്‍ കഠിനമാണ്. അതിനാല്‍ തന്നെ നിങ്ങളുടെ ജോലിയുടെ സ്വഭാവം അറിയുന്ന ശരിയായ പങ്കാളി വേണം. അണ്ഡം ശീതികരിച്ച് സൂക്ഷിക്കുന്ന കാര്യം ഞാനും പരിഗണിക്കുന്നുണ്ട്. ‘- താരം പറഞ്ഞു.
read also: ശബ്ദ സാമ്രാജ്യത്തിലെ സുൽത്താൻ… റസൂൽ പൂക്കുട്ടി
അടുത്തിടെ ബോളിവുഡ് നടി മോണ സിംഗും താന്‍ അണ്ഡം ശീതികരിച്ച് സൂക്ഷിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. നേരത്തെ നടി പ്രിയങ്ക ചോപ്രയുടെ മകള്‍ ജനിച്ചത് ഇത്തരത്തില്‍ ശീതികരിച്ച് സൂക്ഷിച്ച അണ്ഡത്തില്‍ നിന്നായിരുന്നു.
Post Your Comments