മലയാളത്തിന്റെ പ്രിയതാരമാണ് ആസിഫ് അലി. ടിക്കി ടാക്ക എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചു താരത്തിന് ഒരു അപകടം സംഭവിച്ചിരുന്നു. കാലിനു സാരമായി പരിക്കേറ്റതിനെ തുടർന്ന് സർജറി നടത്തിയതിനെക്കുറിച്ചും തന്റെ ആരോഗ്യത്തെ കുറിച്ചും പറയുകയാണ് ആസിഫ് ഇപ്പോൾ.
read also: നടിയുമായി രഹസ്യ വിവാഹം!! ചിത്രം വൈറലായതിനു പിന്നാലെ വിശദീകരണവുമായി നടൻ ജയ്
‘ചെറിയൊരു ബുദ്ധിമുട്ട് ഇപ്പോഴുമുണ്ട്. ഫിസിയോതെറാപ്പി നടക്കുകയാണ്. സർജറി ഉണ്ടായിരുന്നു. മൂന്ന് മാസത്തോളം ബെഡ് റെസ്റ്റ് ആയിരുന്നു. ഫിസിയോതെറാപ്പി കഴിഞ്ഞ് വലിയൊരു പബ്ലിസിറ്റി ആവശ്യമില്ലാത്ത രീതിയിലുള്ള ഷൂട്ടുകള്‍ ചെയ്യുന്നുണ്ട്. നിലവില്‍ ഷൂട്ട് നടക്കുന്ന രണ്ട് സിനിമകള്‍ക്ക് ശേഷം ടിക്കി ടാക്കയില്‍ ജോയിൻ ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. കാല് അനുവദിക്കുന്നത് അനുസരിച്ച്’, എന്നാണ് ആസിഫ് അലി പറഞ്ഞത്. പുതിയ സിനിമയുടെ പൂജയില്‍ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടൻ.
രോഹിത്ത് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയുടെ ചിത്രീകരണത്തിനിടയിൽ 2023 നവംബർ 23ന് ആയിരുന്നു ആസിഫ് അലിക്ക് അപകടം സംഭവിച്ചത്. സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ കാല്‍ മുട്ടിന് താഴെ പരിക്കേല്‍ക്കുകയായിരുന്നു.
Post Your Comments