GeneralLatest NewsMollywoodNEWSWOODs

ആംബുലൻസ് ഓടിക്കുന്നതു പോലെയാണ് അയാള്‍ ബസ് ഓടിച്ചത്, എന്തു തെളിവാണ് താൻ നല്‍കേണ്ടത്: യദുവിനെതിരെ നടി റോഷ്‌ന

കുറെ പേർ ചോദിച്ചു, തെളിവുണ്ടോ?

കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ വീണ്ടും വിമർശനവുമായി നടി റോഷ്‌ന. എന്തു തെളിവാണ് താൻ നല്‍കേണ്ടതെന്നും ഡ്രൈവർ സംസാരിച്ച രീതി എംവിഡിയും യാത്രക്കാരും തന്‍റെ സഹോദരനും കണ്ടതാണെന്നും റോഷ്ന പറയുന്നു.

ആംബുലൻസ് ഓടിക്കുന്ന രീതിയിലായിരുന്നു യദു കെഎസ്‌ആർടിസി ഓടിച്ചതെന്നും കെഎസ്‌ആർടിസി ആയതുകൊണ്ട് എന്തും പറയാമെന്ന ഭാവം അയാള്‍ക്കുണ്ടായിരുന്നുവെന്നും നടി ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവച്ചു.

read also: ശബ്ദ സാമ്രാജ്യത്തിലെ സുൽത്താൻ… റസൂൽ പൂക്കുട്ടി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

കുറെ പേർ ചോദിച്ചു, തെളിവുണ്ടോ? ഞാനെങ്ങനെ തെളിവ് എടുക്കണമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നു മനസിലാകുന്നില്ല. ഞാൻ ആ കെഎസ്‌ആർടിസി ബസിന്‍റെ ഫോട്ടോ എടുത്തു വച്ചിരുന്നു.

ആ വണ്ടിയാണ് അദ്ദേഹം ഓടിക്കുന്നതെന്ന് അറിഞ്ഞതുകൊണ്ടാണ് വണ്ടിയുടെ ഫോട്ടോ എടുത്തത്. ഈ തർക്കങ്ങള്‍ നടക്കുമ്ബോള്‍ വീഡിയോ എടുക്കാൻ ഞാൻ പോയിട്ടില്ല. തെളിവുകള്‍ ഉണ്ടാക്കി, അതു പിന്നീടൊരു വിഷയമാക്കണമെന്ന ചിന്തയും ഉണ്ടായിരുന്നില്ല.

പെട്ടെന്നുണ്ടായ വിഷയമാണ്. എന്തിനു ഞാനിതൊക്കെ കേള്‍ക്കണം എന്ന ചിന്തയായിരുന്നു മനസില്‍. വാർത്തകളില്‍ ഇയാളുടെ ഫോട്ടോ കണ്ടപ്പോഴാണ് ഞാൻ ഇയാളെ തിരിച്ചറിഞ്ഞത്.

അന്നു കൂടെയുണ്ടായിരുന്ന സഹോദരനോടു ചോദിച്ചുറപ്പിച്ചിട്ടാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇതെന്‍റെ വ്യക്തിപരമായ കാര്യമാണ്.

അന്നത്തെ സംഭവത്തില്‍ എന്തുകൊണ്ട് കേസിനു പോയില്ല എന്നതിനും കൃത്യമായ മറുപടി റോഷ്ന നല്‍കി. എനിക്കു വളരെ മോശം അനുഭവമാണ് ഉണ്ടായത്. അപ്പോള്‍ സംസാരിച്ചാലും അതിനൊരു പ്രതിവിധി ഉണ്ടാകുമെന്നു തോന്നിയില്ല. അതുകൊണ്ടാണ് ഞാൻ കേസ് കൊടുക്കാതിരുന്നത്.

എനിക്കൊരു ബുട്ടീക്ക് ഉണ്ട്. അതിന്‍റെ ഉദ്ഘാടനസംബന്ധമായ യാത്രയ്ക്കിടയിലാണ് ഇതു സംഭവിച്ചത്. ആ സമയത്ത് പേലീസ് സ്റ്റേഷനില്‍ പോകാനും അതിന്‍റെ പിന്നാലെ നടക്കാനും എനിക്കു സമയം ഉണ്ടായിരുന്നില്ല.

എനിക്ക് പ്രതികരിക്കാൻ തോന്നിയത് ഇപ്പോഴായതുകൊണ്ടും ആ ഫോട്ടോ ഇത്രയും കാലം എന്‍റെ ഫോണില്‍ നിന്നു കളയാതിരുന്നതു കൊണ്ടുമാണ് ഇപ്പോള്‍ പോസ്റ്റ് ചെയ്തത്. ഇങ്ങനെയുള്ള ആളുകളെ പ്രോത്സാഹിപ്പിക്കരുത് എന്നുള്ളതു കൊണ്ടു മാത്രമാണ് ഞാൻ അതു പോസ്റ്റ് ചെയ്തത്. ഞാനൊരു സാധാരണക്കാരിയാണ്.

ആ സമയത്ത് എന്‍റെ വണ്ടി ഇടിച്ചിരുന്നെങ്കിലോ? സാധാരണ നമ്മള്‍ പറയാറില്ലേ, ദേ കെഎസ്‌ആർടിസി വരുന്നു, മാറിക്കോ എന്ന്. ആ ഒരു പേടി നമുക്ക് എപ്പോഴുമുണ്ട്.

കെഎസ്‌ആർടിസി ആയതുകൊണ്ട് എന്തും പറയാമെന്ന ഭാവം അയാള്‍ക്കുണ്ടായിരുന്നു. മേയറോടു സംസാരിച്ച ശരീരഭാഷ പോലും തൃപ്തികരമല്ല. രണ്ടു മൂന്നു ഹോണടി കേട്ടപ്പോഴേക്കും അയാള്‍ക്കു ദേഷ്യം വന്നു.

അയാള്‍ എന്നോടു അങ്ങനെ ചെയ്തതു കൊണ്ടാണ് ഞാനും ഹോണ്‍ അടിച്ചത്. പക്ഷേ, അത്രയും തിരക്കിനിടയില്‍ നിറയെ യാത്രക്കാരുള്ള ഒരു സൂപ്പർഫാസ്റ്റ് ബസ് ‌നടുറോഡില്‍ നിറുത്തി ഡ്രൈവർ ചീത്ത പറയാൻ ഇറങ്ങി വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. എവിടെയോ കിടക്കുന്ന ഒരാള്‍ക്കെതിരെ അപഖ്യാതി ഉണ്ടാക്കേണ്ട കാര്യം എനിക്കില്ല. ആംബുലൻസ് ഓടിക്കുന്നതു പോലെയാണ് അയാള്‍ ബസ് ഓടിച്ചത്.

എനിക്കയാളെ വെറുതെ കരി വാരി തേക്കേണ്ട ആവശ്യമില്ല. എന്‍റെയടുത്ത് അത്രയും മോശമായ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. അയാളുടെ സ്വഭാവം അങ്ങനെയായിരിക്കാമെന്നു ഞാൻ കരുതുന്നു.

അവിടെ അങ്ങനെ സംസാരിക്കുന്ന കക്ഷി എവിടെയും അങ്ങനെയൊക്കെ തന്നെയാകും സംസാരിക്കുക. എന്തായാലും ഇങ്ങനെയുള്ളവർ കുറച്ചു മര്യാദ പഠിക്കട്ടെ.

അധികൃതർ മാതൃകാപരമായ നടപടി സ്വീകരിക്കണം. ജോലി കളയണമെന്നല്ല അതിനർഥം. പക്ഷേ, ശിക്ഷാനടപടി ഉണ്ടാകണം. റോഷ്ന പറഞ്ഞു.

shortlink

Post Your Comments


Back to top button