
തെന്നിന്ത്യൻ പ്രിയതാരം ജയ് വിവാഹിതനായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നടി പ്രഗ്യ നാഗ്രയെ താരം രഹസ്യ വിവാഹം ചെയ്തു എന്നായിരുന്നു വാര്‍ത്തകള്‍. അതിനു കാരണം ‘ദൈവത്തിന്റെ അനുഗ്രഹത്തോടെ പുതിയ ജീവിതം ആരംഭിച്ചു,’ എന്ന അടിക്കുറിപ്പോടെ ജയ്യും നടി പ്രഗ്യ നാഗ്രയും പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയായിരുന്നു. ഇപ്പോഴിതാ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജയ്.
read also: ചക്കരഉമ്മ- പ്രണയ പൊല്ലാപ്പുകളുമായി ഒരു ചിത്രം, മെയ് 10-ന് തീയേറ്ററിൽ
താൻ നയന്റീസ് കിഡ് ആയ സിങ്കിള്‍ ആണെന്നായിരുന്നു ജയ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്. നടി പ്രഗ്യയും വാര്‍ത്തകളില്‍ പ്രതികരണം അറിയിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍കിങ്സിന്റെ മത്സരം കാണാനെത്തിയപ്പോള്‍ എടുത്ത ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. താന്‍ ഇപ്പോഴും അവിവാഹിതയാണ് എന്നാണ് പ്രഗ്യ കുറിച്ചത്.
പരമ്പരാഗത തമിഴ് രീതിയിലുള്ള താലി അണിഞ്ഞ് ജയ്ക്കൊപ്പം ഇരിക്കുന്ന പ്രഗ്യയുടെ ചിത്രം പുറത്തുവന്നതോടെയാണ് ഇരുവരും രഹസ്യമായി വിവാഹം ചെയ്തെന്ന വാർത്തകള്‍ പരന്നത്. എന്നാല്‍ ‘ബേബി ആൻഡ് ബേബി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലുള്ള ചിത്രമായിരുന്നു അത്.
Post Your Comments