Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWSWOODs

സാത്താൻ സേവകരുടെ കഥയുമായി ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ: ‘സാത്തൻ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

കെ.എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സാത്താൻ'

‘ഇരയ് തേടൽ’, ‘ഹെർ സ്റ്റോറി’ എന്നീ ചിത്രങ്ങൾക്ക് ശേഷം കെ.എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാത്താൻ’. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കേരളത്തിൽ സമീപകാലത്തായി സാത്താൻ സേവയുടെ പേരിൽ അരങ്ങേറുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരുക്കുന്ന ചിത്രമാണിത്. മൂവിയോള എൻ്റർടെയിൻമെൻസിൻ്റെ ബാനറിൽ നിർമിച്ച് സംവിധായകൻ തന്നെ തിരക്കഥ ഒരുക്കിയ സാത്താൻ തീർത്തുമൊരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ്.

റിയാസ് പത്താൻ, ഹാരിസ് മണ്ണഞ്ചേരിൽ, സുജേഷ് കുമാർ, ജെസിൻ ഷാ, സനത് കെ.എസ്, സുമേഷ്, രാജഗോപാൽ, മിൽട്ടൺ മൈക്കിൾ, നന്ദകുമാർ, റോഷൻ, വിനോദ് പുളിക്കൽ, വിനോദ് പ്രഭാകർ, ജിൻസി ചിന്നപ്പൻ, ഫെലിഷ്യ ,ഹീരാ ശ്രീനിവാസൻ, ആകാൻഷാ ദാമോദർ, അമൃത അനൂപ്, കൃഷ്ണ പ്രിയ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ഹുസൈൻ ഛായാഗ്രഹണം, എഡിറ്റിങ്, കളറിങ്ങ് എന്നിവ നിർവഹിക്കുന്ന ചിത്രത്തിൻ്റെ മ്യൂസിക് & ബി.ജി.എം വിഷ്ണു പ്രഭോവ നിർവഹിക്കുന്നു.

read also: മലയാളത്തിൽ ആദ്യമായി വില്ലന് സ്പിൻ ഓഫ് സിനിമ

മേക്കപ്പ്: അനുപ് സാബു, കോസ്റ്റ്യൂംസ്: വിഷ്ണു ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഫിബിൻ അങ്കമാലി, അസോസിയേറ്റ് ഡയറക്ടർ: റോഷൻ ജോർജ്, ആക്ഷൻ: മുരുകദാസ് ചെന്നൈ, സൗണ്ട് ഡിസൈൻ: കൃഷ്ണജിത്ത് എസ്, സ്റ്റുഡിയോ: മൂവിയോള സ്റ്റുഡിയോ, ഫുൾ സ്ക്രീൻ സിനിമാസ്, സ്റ്റിൽസ്: അനു, ഡിസൈൻ: അനന്തു അശോകൻ, പി.ആർ.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Post Your Comments


Back to top button