മാളവിക ജയറാം വിവാഹിതയായി

നവനീത് ഗിരീഷാണ് മാളവികയുടെ വരൻ.

നടൻ ജയറാമിന്റെയും നടി പാർവതിയുടേയും മകള്‍ മാളവിക ജയറാം വിവാഹിതയായി. നവനീത് ഗിരീഷാണ് മാളവികയുടെ വരൻ.

ഗുരുവായൂർ അമ്പലത്തില്‍ വച്ചായിരുന്നു വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുൻ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനായ നവനീത് യു.കെയില്‍ ചാർട്ടേഡ് അക്കൗണ്ടന്റാണ്.

അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇന്ന് തൃശൂരില്‍ നടക്കുന്ന വിവാഹ സല്‍ക്കാരത്തില്‍  ചലച്ചിത്ര- കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

read also: ഗായിക ഉമാ രമണന്‍ അന്തരിച്ചു

നടൻ കാളിദാസ് ജയറാമാണ് മാളവികയുടെ സഹോദരൻ. ഈ വർഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് കൂർഗിലെ മൊണ്‍ട്രോസ് റിസോർട്ടിൽ നടന്നത്.

Share
Leave a Comment