രഞ്ജിനി ഹരിദാസുമായി അടുത്ത ബന്ധമുള്ള ആളാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാന്‍മണി. ബിഗ് ബോസ് മലയാളം സീസൺ 6 ലെ മത്സരാർഥികൂടിയായ ജാൻമണി അമ്പത് ദിവസം ഷോയിൽ പിടിച്ചു നിന്നിരുന്നു. ഇപ്പോഴിതാ ഷോയെക്കുറിച്ച് രഞ്ജിനിയും ജാൻമണിയും പറയുന്ന വാക്കുകൾ ശ്രദ്ധ നേടുന്നു.
എനിക്ക് ജാന്‍മണിയെ നന്നായി അറിയാം, അതുകൊണ്ട് എന്നോട് കള്ളം പറയാന്‍ പറ്റില്ല. ബിഗ് ബോസ് ഷോയില്‍ പോകുക എന്നത് ജാന്‍മണിയുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു. പലപ്പോഴും തന്നോട് അത് പറഞ്ഞിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു. എന്നാല്‍ ജാനിന്റെ യഥാര്‍ത്ഥ സ്വഭാവം അറിയാവുന്നത് കൊണ്ട് താന്‍ അക്കാര്യം മൈന്‍ഡ് ചെയ്തില്ല. അവസാനം ജാനിനെ സഹായിച്ചത്, കഴിഞ്ഞ സീസണില്‍ മത്സരിച്ച ശോഭ വിശ്വനാഥനാണ്.’- രഞ്ജിനി പറയുന്നു.
‘ശോഭ വഴിയാണ് ബിഗ് ബോസിലേക്ക് താന്‍ പോകുന്നത്. പക്ഷേ താന്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല ബിഗ് ബോസ് ഹൗസ്. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഉണ്ടായിരുന്ന ആവേശം എല്ലാം നഷ്ടപ്പെട്ടു. സഹമത്സരാര്‍ഥിയായ രതീഷുമായി വഴക്ക് കൂടിയതോടെ ബിഗ് ബോസിനകത്തെ എല്ലാവരുടെയും ശബ്ദം നഷ്ടപ്പെട്ടിരുന്നു. എന്നാലും അവിടെയുള്ള എല്ലാവരോടും തനിക്ക് സ്നേഹമായിരുന്നു, എല്ലാവരെയും പരിഗണിക്കാനാണ് തനിക്കിഷ്ടം. പലപ്പോഴും ദേഷ്യം കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പോയതായി ജാന്‍മോണി പറയുന്നു. ക്യാപ്റ്റന്‍സിയുടെ പ്രഷര്‍ നല്ല രീതിയിലുണ്ടാവും. പിന്നെ അവിടെ സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ ഉപ്പ് പോലും ഇല്ലായിരുന്നു. തനിക്കൊട്ടും അംഗീകരിക്കാന്‍ പറ്റാതിരുന്നത് സിഗരറ്റ് കിട്ടാത്തതാണ്. അതാണ് തന്റെ സമ്മര്‍ദ്ദം കൂടാനുള്ള കാരണം ‘- ജാന്‍മണി വെളിപ്പെടുത്തി.
Leave a Comment