തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ താരമായ ബാലകൃഷ്ണയ്ക്ക് ആരാധകർ ഏറെയാണ്. 63- ആം വയസിലും ബാലയ്യ നായകനായാണ് അഭിനയിക്കുന്നത്. ബാലയ്യയെക്കുറിച്ച് മരുമകൻ ഭരത് നടത്തിയ പരാമർശമാണിപ്പോള്‍ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
ബാലയ്യയുടെ മദ്യപാനരീതിയെക്കുറിച്ചാണ് ഭരത്തിന്റെ വെളിപ്പെടുത്തൽ. മാൻഷൻ ഹൗസ് എന്ന ബ്രാന്റാണ് താരത്തിന് പ്രിയം. ബാലയ്യയുടെ ഇഷ്‌ട ബ്രാന്റായത് മാൻഷൻ ഹൗസിന് ഗുണം ചെയ്തിട്ടുണ്ടെന്നും കമ്പനിയുടെ സ്റ്റോക്ക് മാർക്കറ്റ് ഉയർന്നിട്ടുണ്ടെന്നും ഭരത് പറയുന്നു.
ചൂടുവെള്ളത്തില്‍ മിക്സ് ചെയ്താണ് കഴിക്കുകയെന്നും ഭരത് വ്യക്തമാക്കി. അദ്ദേഹത്തിന് ഒരു ബാഗുണ്ട്. അതില്‍ ചൂടുവെള്ളവും മരുന്നുകളുടെ കുപ്പിയും എപ്പോഴുമുണ്ടാകും. എവിടെ പോയാലും ഈ ബാഗ് കൊണ്ട് പോകും. അമേരിക്കയില്‍ പോകുമ്പോള്‍ പോലും ഈ ബാഗ് കൊണ്ട് പോകാറുണ്ടെന്നും ഭരത് പറഞ്ഞു. പരാമർശം സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിട്ടുണ്ട്. ഇത്തരം പ്രസ്താവനകള്‍ ആരാധകരെ മോശമായി സ്വാധീനീക്കുമെന്നാണ് വാദം.
Post Your Comments