സ്വാതന്ത്ര്യം കിട്ടി പത്തെഴുപത്തേഴ് വര്‍ഷം കഴിഞ്ഞു, ഇനിയും ഈ കുഞ്ഞുങ്ങളെ നാം ദ്രോഹിക്കണോ: നടി ഗായത്രി

ഇത് കേരളമാണോ അതോ ഗള്‍ഫോ!!!

ഉഷ്ണ തരംഗത്തിന്റെ ആശങ്കയിലാണ് സംസ്ഥാനം. ഈ സാഹചര്യത്തില്‍ കുട്ടികളുടെ യൂണിഫോമിലും മാറ്റം കൊണ്ടുവരണമെന്ന ആവശ്യവുമായി നടി ഗായത്രി അരുണ്‍. കാലാവസ്ഥക്ക് അനുസരിച്ച്‌ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം എന്ന് മുന്നറിയിപ്പുകള്‍ നല്‍കുമ്പോഴും നമ്മുടെ കുഞ്ഞുങ്ങള്‍ ഇന്നും പാശ്ചാത്യ വസ്ത്രങ്ങളില്‍ വിയർത്ത് അഴുകുന്നുവെന്ന് നടി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

read also: ഞാന്‍ ഇരയല്ല, ഒരു വര്‍ഷമായി ഈ ആക്രമണം നേരിടുകയാണ്: അഖിലിന് പിന്തുണയുമായി മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി സെറീന

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

Dont you agree?? ഇത് കേരളമാണോ അതോ ഗള്‍ഫോ!!! കാലാവസ്ഥ കാണുമ്ബോള്‍ ചോദിച്ചു പോകും ഇത്. കാലാവസ്ഥക്ക് അനുസരിച്ച അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം എന്നൊക്കെ മുന്നറിയിപ്പുകള്‍!!. എന്നാല്‍ നമ്മുടെ കുഞ്ഞുങ്ങളോ? അവർ ഇന്നും പാശ്ചാത്യരെ അനുകരിച്ചുള്ള വസ്ത്രങ്ങള്‍ ആണ് യൂണിഫോം ആയി ധരിച്ച്‌ സ്കൂളുകളില്‍ പോകുന്നത്. കട്ടിയുള്ള ഓവർകോട്ടും ടൈയും പെണ്‍കുട്ടികള്‍ക്ക് പിനോഫറും കാലില്‍ സോക്‌സും പിന്നെ ഷൂസും. ഇതില്‍ പെണ്‍കുട്ടികള്‍ക്കാണ് കഷ്ടത കൂടുതല്‍. അയഞ്ഞ കോട്ടണ്‍ ഷർട്ടും പാവാടയും അല്ലെകില്‍ അയഞ്ഞ കോട്ടണ്‍ ടീഷർട് പാന്റ്സ്. കാലാവസ്ഥക്ക് അനുസരിച്ച്‌ ഇത് മതി. പക്ഷേ ഇതൊക്കെ ഇട്ടാല്‍ ‘മറയേണ്ടത്‌’ ഒന്നും മറയില്ല പോലും!! ഇതാണ് മിക്ക സ്കൂളുകളുടെയും നിലപാട്. കാലം മാറി ഹേ!!! സ്വാതന്ത്ര്യം കിട്ടി പത്തേഴുപത്തേഴ് വർഷം കഴിഞ്ഞു.

നമ്മുടെ കുഞ്ഞുങ്ങള്‍ മാത്രം ഇന്നും പാശ്ചാത്യ വസ്ത്രങ്ങളില്‍ വിയർത്ത് അഴുകുന്നു. കടുത്ത കാലാവസ്ഥ വ്യതിയാനങ്ങളുള്ള വിദേശ രാജ്യങ്ങളിലൊക്കെ അതിനനുസരിച്ചാണ് വസ്ത്രധാരണ രീതി. കേരളത്തില്‍ നാം ഇത്രയും നാള്‍ അത്തരം കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങള്‍ അനുഭവിച്ചിട്ടില്ല. എന്നാല്‍ ഈ വർഷം നാം അറിഞ്ഞു എന്താണ് കടുത്ത വേനല്‍ എന്നത്. ഇനി വരും വർഷങ്ങളില്‍ കൂടുതല്‍ കടുപ്പത്തില്‍ അറിയാനിരിക്കുന്നതേ ഉള്ളു.

എസി മുറികളില്‍ ഇരുന്നു പഠിക്കുന്ന ചെറിയ ഒരു ശതമാനം കുഞ്ഞുങ്ങളെ ഒഴിച്ചാല്‍ ബാക്കി കൂടുതല്‍ ശതമാനവും ഫാൻ പോലും ഇല്ലാത്ത ഉണ്ടെങ്കില്‍ തന്നെ ആർക്കോ വേണ്ടി ഏതോ മൂലക്ക് കറങ്ങുന്ന ഒന്നുള്ള ക്ലാസ് മുറികളില്‍ തിങ്ങി ഇരുന്നാണ് പഠിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളില്‍ പോലും കൈവിട്ട യൂറോപ്യനൈസേഷൻ പിന്തുടർന്ന് ഇനിയും ഈ കുഞ്ഞുങ്ങളെ നാം ദ്രോഹിക്കണോ ?? ചിന്തിക്കാനും മാറ്റാനും ഇനിയും വൈകിക്കൂടാ.

Share
Leave a Comment