ഇ പി ജയരാജൻ ബിജെപി നേതാക്കളെ സന്ദർശിച്ചത് ഇടതു പക്ഷത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രാഷ്ട്രീയ ചേരി തിരിവിന് കാരണമായ സംഭവത്തിൽ പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും. ഇന്നാരെയാണ് വഞ്ചിക്കേണ്ടത് എന്ന് ആലോചിച്ച് നടക്കുന്നവരുമായി സൗഹൃദം ഉപേക്ഷിക്കേണ്ടതാണെന്നും ജയരാജന്‍ ഇക്കാര്യങ്ങളില്‍ ജാഗ്രത പാലിക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വിവാദങ്ങളിൽ പരിഹാസവുമായി ഹരീഷ് പേരടി.
മറ്റു മതങ്ങളിൽ നിന്ന് ഉദാഹരണങ്ങൾ തിരഞ്ഞെടുക്കാൻ മുട്ടടിക്കുന്നതുകൊണ്ടായിരിക്കും.. ശിവൻ, പാപി, ഹരിചന്ദ്രൻ.. ഉദാഹരണങ്ങളിൽ പോലും എന്തൊരു മതേതരത്വം എന്നാണു ഹരീഷ് പരിഹസിച്ചിരിക്കുന്നത്.
read also: പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ഗാർഡിയൻ ഏയ്ഞ്ചൽ :ട്രെയ്‌ലർ പുറത്തിറങ്ങി
കുറിപ്പ് പൂർണ്ണ രൂപം,
മറ്റു മതങ്ങളിൽ നിന്ന് ഉദാഹരണങ്ങൾ തിരഞ്ഞെടുക്കാൻ മുട്ടടിക്കുന്നതുകൊണ്ടായിരിക്കും.. ശിവൻ, പാപി, ഹരിചന്ദ്രൻ.. ഉദാഹരണങ്ങളിൽ പോലും എന്തൊരു മതേതരത്വം. .ഒരാളെ അപമാനിക്കാൻ കോലോത്തരം, ഇല്ലത്തരം എന്ന പദങ്ങളുണ്ടായിട്ടും സവർണ്ണരോടുള്ള ആ അടിമത്വം കാരണം ചെറ്റത്തരം എന്ന പദം ഒരു ഉള്ളുപ്പുമില്ലാതെ ഉപയോഗിക്കുന്ന ദളിത് വിരുദ്ധതയും തൊഴിലാളി വർഗ്ഗവിരുദ്ധതയും യഥേഷ്ടം..പ്രിയപ്പെട്ട മാർക്സ് മുത്തപ്പാ നിങ്ങൾക്ക് എവിടെയോ പിഴച്ചില്ലെ?..അത് നിങ്ങളുടെ മാത്രം പ്രശ്നമല്ല..ആശയ വിരുദ്ധരായിരിക്കും എപ്പോഴും അനുയായികൾ അഥവാ അടിമകൾ…???❤️❤️❤️
Post Your Comments