GeneralLatest NewsMollywoodNEWSWOODs

‘ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ’: സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി വിഷ്ണു ഉണ്ണികൃഷ്ണന്‍

ഒടുവില്‍ ആ സത്യം ഞാന്‍ തുറന്നു പറയുകയാണ്

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ് ബുക്ക് ഹാക്ക് ചെയ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. പിന്നാലെ അത് വീണ്ടെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ തന്റെ ഫെയ്‌സ്ബുക്ക് എങ്ങനെയാണ് ഹാക്ക് ചെയ്യപ്പെട്ടത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.

ഫേസ് ബുക്ക് എങ്ങനെയാണ് നഷ്ടപ്പെട്ടതെന്നും എങ്ങനെയാണ് വീണ്ടെടുത്തതെന്നും ചോദിച്ച്‌ നിരവധിപേര്‍ തന്നെ സമീപിച്ചെന്നും അതിനാലാണ് ‘സത്യം’ വെളിപ്പെടുത്തിയതെന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിൽ താരം പറയുന്നു. കമ്യൂണിറ്റി ഗൈഡ്‌ലൈന്‍ തെറ്റിച്ചു എന്ന് പറഞ്ഞുവന്ന നോട്ടിഫിക്കേഷന്‍ ക്ലിക്ക് ചെയ്തതാണ് ഫെയ്‌സ്ബുക്ക് പോകാന്‍ കാരണമായത് എന്നാണ് താരം പറയുന്നത്.

read also: കൽക്കി റിലീസ് തീയതി നീട്ടി: ചിത്രം ജൂൺ 27 ന് തിയറ്ററുകളിൽ എത്തും

വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെ,

ഒടുവില്‍ ആ സത്യം ഞാന്‍ തുറന്നു പറയുകയാണ്. എങ്ങനെ എന്റെ പേജ് നഷ്ടപ്പെട്ടു എന്ന്. ഞാന്‍ ടൂ ഫാക്റ്റര്‍ ഓഥന്റിഫിക്കേഷന്‍ എല്ലാം ചെയ്തിരുന്നു. എന്നിട്ടും എന്റെ പേജ് പോയതില്‍ എനിക്ക് അത്ഭുതമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിന്റെ പേജും പോയി എന്ന് പറഞ്ഞ് വിളിച്ചു. ഒരുപാട് പേര് എങ്ങനെയാണ് പേജ് പോയതെന്നും എങ്ങനെയാണ് അത് തിരിച്ചുകിട്ടിയതെന്നും ചോദിച്ച്‌ ഒരുപാട് മെസേജുകളും കോളുകളും എനിക്ക് വരുന്നുണ്ട്. എല്ലാവര്‍ക്കും വേണ്ടിയാണ് ഈ വിഡിയോ. വിഷുവിന്റെ അന്ന് ഞാന്‍ എന്റെ കുടുംബത്തിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. നന്ദനം സിനിമയിലെ പാട്ട് അതില്‍ ഞാന്‍ ആഡ് ചെയ്തിട്ടുണ്ടായി.

രണ്ട് ദിവസം കഴിഞ്ഞ് ഫെയ്‌സ്ബുക്കില്‍ നിന്ന് എനിക്കൊരു നോട്ടിഫിക്കേഷന്‍ വന്നു. കമ്യൂണിക്കേഷന്‍ ഗൗഡ്‌ലൈന്‍ വയലേറ്റ് ചെയ്തു എന്ന് പറഞ്ഞുകൊണ്ട്. 24 മണിക്കൂറിനുള്ളില്‍ റിവ്യൂ ചെയ്തില്ലെങ്കില്‍ അക്കൗണ്ട് റെസ്ട്രിക്റ്റ് ആകും എന്നാണ് പറഞ്ഞിരുന്നത്. ആറേഴ് നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ ഞാന്‍ അത് എന്താണെന്ന് നോക്കി. പാട്ട് ആഡ് ചെയ്തതുകൊണ്ട് അതിന്റെ കോപ്പിറൈറ്റ് വന്നതാണ് എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ അത് നോക്കിയെങ്കിലും അത് കംപ്ലീറ്റായില്ല. അതാണ് ഹാക്കേഴ്‌സ് അയച്ച ലിങ്ക് എന്നാണ് ഫെയ്‌സ്ബുക്ക് ടീം എന്നോട് പറഞ്ഞത്. ഇങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കുവന്നാല്‍ നിങ്ങള്‍ അത് നോക്കാന്‍ പോകേണ്ട. അങ്ങനെയൊരു നോട്ടിഫിക്കേഷന്‍ അവര്‍ അയക്കില്ല. അത് നോക്കാന്‍ പോയാല്‍ ഗുദാഹവാ. ആദ്യം ചെയ്ത വീഡിയോയ്ക്ക് കുറേ ട്രോളൊക്കെ വന്നതുകണ്ടിട്ട് ക്ലാരിഫിക്കേഷനുവേണ്ടി ചെയ്തതാണെന്ന് ആരും പറയരുത്. എന്റെ ആയിരത്തോളം ഫ്രണ്ട്‌സ് ആവശ്യപ്പെട്ടതുകൊണ്ടാണ് ഞാന്‍ ഈ വീഡിയോ ചെയ്തത്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.

shortlink

Related Articles

Post Your Comments


Back to top button