GeneralKollywoodLatest NewsNEWSWOODs

നാല് വര്‍ഷത്തെ ബന്ധം അവസാനിച്ചു: താരപുത്രിയും കാമുകനും വേർപിരിഞ്ഞു!!

ഒരു മാസത്തോളമായി ഇരുവരും മാറിയാണ് താമസിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

തെന്നിന്ത്യന്‍ താര സുന്ദരിയും നടൻ കമൽഹാസന്റെ മകളുമായ ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞതായി റിപ്പോർട്ടുകൾ. നാല് വര്‍ഷത്തെ പ്രണയമാണ് ഇവരും അവസാനിപ്പിച്ചിരിക്കുന്നത്. ഇരുവരുടേയും അടുത്ത വൃത്തങ്ങളാണ് ബ്രേക്കപ്പ് വാര്‍ത്ത സ്ഥിരീകരിച്ചത്.

READ ALSO: ‘ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ’: സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി വിഷ്ണു ഉണ്ണികൃഷ്ണന്‍

കഴിഞ്ഞ ഒരു മാസത്തോളമായി ഇരുവരും മാറിയാണ് താമസിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചാണ് പിരിയാന്‍ തീരുമാനിച്ചത് എന്നാണ് അടുത്തവൃത്തങ്ങള്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇരുവരും ഒന്നിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം നീക്കം ചെയ്തു. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്യുകയും ചെയ്തു. തങ്ങളുടെ വ്യക്തിപരമായ ജീവിതത്തേക്കുറിച്ച്‌ സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് മാധ്യമങ്ങളോട് ഇരുവരും പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button