GeneralLatest NewsMollywoodNEWSWOODs

മൂന്നേ കാൽ ലക്ഷം വോട്ടുകൾ കിട്ടും, കൊല്ലംകാർക്ക് നരേന്ദ്രമോദിയുടെ പദ്ധതികളിലാണിപ്പോൾ ഏക പ്രതീക്ഷ: കൃഷ്ണകുമാർ

രാജ്യമൊട്ടാകെ ഇതുവരെ നടന്ന രണ്ട് ഘട്ടത്തിലും പോളിങ് വളരെ കുറവാണ് രേഖപ്പെടുത്തിയത്

ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് തനിക്ക് വിജയ പ്രതീക്ഷയുണ്ടെന്നും സിറ്റിംഗ് എംപിയുടെ പ്രവർത്തനം കൊണ്ട് ജനങ്ങൾ മടുത്തിരിക്കുകയാണെന്നും എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാർ. രണ്ടേ മുക്കാൽ മുതൽ മൂന്നേകാൽ ലക്ഷം വരെ വോട്ടുകൾ തനിക്ക് കിട്ടുമെന്നാണ് കണക്കു കൂട്ടലെന്നും കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

read also: നാല് വര്‍ഷത്തെ ബന്ധം അവസാനിച്ചു: താരപുത്രിയും കാമുകനും വേർപിരിഞ്ഞു!!

കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ,

‘നല്ല ഒരു സ്ഥാനാർഥിയില്ലാത്തത് കൊണ്ടും കാര്യമായ പ്രവർത്തനങ്ങൾ നടക്കാത്തതും കൊണ്ടും മണ്ഡലത്തിൽ കാര്യമായ വോട്ടിംഗ് ഇല്ലെന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ രണ്ടേ മുക്കാൽ മുതൽ മൂന്നേ കാൽ ലക്ഷം വരെ വോട്ടുകൾ കിട്ടുമെന്നാണ് തന്റെ കണക്കുകൂട്ടൽ.

കശുവണ്ടി മേഖലയുടെ തകർച്ചയും ഒക്കെ ജനങ്ങളുടെ പ്രതീക്ഷ കെടുത്തി. അവർക്ക് നരേന്ദ്രമോദിയുടെ പദ്ധതികളിലാണിപ്പോൾ ഏക പ്രതീക്ഷ. ആ പദ്ധതികളുടെ ഗുണഭോക്താക്കൾ ധാരാളമുണ്ട്. യുവാക്കൾക്ക് വളരെയധികം പ്രതീക്ഷ നൽകുന്ന ഒരു തെരഞ്ഞെടുപ്പാണിത്. അതുകൊണ്ടാണ് ഇവിടെ പോളിംഗ് ഇത്രയെങ്കിലും ഉണ്ടായതെന്നാണ് വിശ്വാസം.

കൊല്ലത്ത് മാത്രമല്ല, രാജ്യമൊട്ടാകെ ഇതുവരെ നടന്ന രണ്ട് ഘട്ടത്തിലും പോളിങ് വളരെ കുറവാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥ വിപരീതമായതാണ് കാരണമെന്നാണ് പൊതുവേയുള്ള അഭിപ്രായം. അഞ്ചോ ആറോ മണ്ഡലങ്ങളിലാണ് പോളിങ് 70 കടന്നിരിക്കുന്നത്. എവിടെയൊക്കെ വികസനങ്ങൾ കൊണ്ടുവരാനാകും എന്നാണ് ഞാൻ ഇനി ചിന്തിക്കുന്നത്. വരും ദിവസങ്ങളിൽ സമാധാനവും ശാന്തവുമായി കൊല്ലത്ത് പ്രവർത്തിക്കണം ‘- കൃഷ്ണകുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button