കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായ ഒന്നാണ് ഷൈൻ ടോം ചാക്കോയും ഭാവിവധു തനൂജയും വേർപിരിഞ്ഞോ എന്ന സംശയം. ഷൈനിനൊപ്പമുള്ള ചില ചിത്രങ്ങള്‍ തനൂജ ഇൻസ്റ്റഗ്രാമില്‍ നീക്കിയതാണ് ഇങ്ങനെയൊരു പ്രചാരണത്തിന് കാരണമായത്. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും ഒറ്റ ചിത്രം കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് തനൂജ ഇപ്പോൾ.
ഷൈനിന്റെ കവിളില്‍ ചുംബിക്കുന്നതിന്റെ ചിത്രമാണ് തനൂജ പോസ്റ്റ് ചെയ്തത്. ഷൈൻ ടോം ചാക്കോയെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഇരുവരേയും ഒന്നിച്ച് കാണാൻ തന്നെ മനോഹരമാണ് എന്നാണ് കമന്റുകള്‍. ഹേറ്റേഴ്സ് രണ്ട് സ്റ്റെപ്പ് മാറി നില്‍ക്കണം എന്നു പറയുന്നവരുണ്ട്. ഇതൊന്നും മര്യാദയ്ക്ക് പോകില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ വളഞ്ഞു പോകാം എന്നാണ് തനൂജ ഇതിന് മറുപടി നല്‍കിയത്.
Post Your Comments