ഹിന്ദി ടെലിവിഷന്‍ താരം ഗുരുചരണ്‍ സിങ്ങിനെ കാണ്മാനില്ലെന്ന പരാതിയുമായി താരത്തിന്റെ അച്ഛൻ രംഗത്ത്. പ്രമുഖ സീരിയലായ താരക് മെഹ്ത ക ഉല്‍ട്ടാ ചഷ്മയിൽ റോഷന് സിങ് സോധി എന്ന കഥാപാത്രമായി എത്തി ആരാധക പ്രീതി നേടിയ താരമാണ് ഗുരുചരൺ.
read also: ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജ: ഇതൊന്നും മര്യാദയ്ക്ക് പോകില്ലെന്നു കമന്റ്, മറുപടിയുമായി താരം
അഞ്ച് ദിവസം മുന്‍പാണ് 50കാരനായ ഗുരുചരണിനെ കാണാതാവുന്നത്. ബാഗുമായി ഡല്‍ഹി വിമാനത്താവളത്തിന് സമീപമാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. ഈ മാസം 20ന് രാത്രി 8.30 ഓടെ മുംബൈയിലേക്ക് പോവുകയാണ് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങൾ ഒന്നുമില്ല. ഗുരുചരൺ മുംബൈയില്‍ എത്തിയിട്ടില്ല. ഫോണില്‍ വിളിച്ചപ്പോഴും കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് കുടുംബം പരാതി നല്‍കിയത്. താരത്തിന്റെ അച്ഛന്റെ പരാതിയിൽ ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments