പതിമൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ പൃഥ്വിരാജും സുപ്രിയയും. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിൽ മനോഹരമായ യാത്രയായിരുന്നുവെന്ന് ഇരുവരും കുറിച്ചു.
‘ഹാപ്പി ആനിവേഴ്സറി പാർട്ണർ. സുഹൃത്തുക്കളില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നു. വലിയ സ്വപ്നം കാണാനും കൂടുതല്‍ കഠിനമായ വെല്ലുവിളികള്‍ ഏറ്റെടുക്കാനും നമുക്കാവട്ടെ. വരും വർഷങ്ങളില്‍ ഈ യാത്ര നമ്മെ എവിടേക്കാണ് എത്തിക്കുന്നതെന്ന് കാണാൻ ഞാൻ കാത്തിരിക്കുകയാണ്.- പൃഥ്വിരാജ് കുറിച്ചു.
‘നിനക്കൊപ്പമുള്ള 13 വർഷങ്ങള്‍. വാവ്. നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍ ഉള്ള ചെറിയ കുട്ടികളില്‍ നിന്ന് വിസ്മയകരമായ ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നു. ദുർഘടമായ വഴികളിലൂടെ നമ്മള്‍ എത്രദൂരം പോയെന്ന് എനിക്കോർമ്മയില്ല. എന്നിട്ട് നമ്മള്‍ ഇവിടെ എത്തിയിരിക്കുന്നു. പ്രിയപ്പെട്ട പൃഥ്വിക്ക് പതിമൂന്നാം വാർഷിക ആശംസകള്‍. ഏറ്റവും മികച്ച ഒരു ജീവിതം നയിച്ചുകൊണ്ട് നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനായി പരസ്പരം പ്രേരിപ്പിച്ചുകൊണ്ട് ഇനിയുള്ള ദൂരവും നമുക്ക് ഒരുമിച്ച് മുന്നോട്ടുപോകാം.” സുപ്രിയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ഇരുവർക്കും വിവാഹ വാർഷികാശംസകള്‍ നേർന്നുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.
Post Your Comments