GeneralKollywoodLatest NewsNEWSWOODs

നേഹയ്‌ക്ക് നീതി ലഭിക്കണം, പ്രണയത്തിന്റെ പേരില്‍ മനുഷ്യത്വരഹിതമായ ക്രൂരത: നീതി തേടി സിനിമാ താരങ്ങള്‍

സർക്കാരിനോട് എന്റെ അഭ്യർത്ഥന! രാഷ്‌ട്രീയ കൊലപാതമായി ഈ വിഷയത്തെ കാണരുത്.

പ്രണയം നിരസിച്ചതിനെ തുടർന്ന് കോളേജിൽ വച്ച് പെൺകുട്ടിയെ സഹപാഠി കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കോണ്‍ഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്തിന്റെ മകള്‍ നേഹ ഹിരേമത്തിനെയാണ് സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ വിവിധ സന്യാസി മഠങ്ങളിലെ സന്യാസി വര്യൻമാരും രാഷ്‌ട്രീയ നേതാക്കളും തങ്ങളുടെ പ്രതിഷേധം അറിയിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി, ശിവരാജ് കുമാർ, ധ്രുവ സർജ, നടി രചിത റാം, ദർശൻ, രക്ഷിത് ഷെട്ടി എന്നിവർ തങ്ങളുടെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

read also: സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ വൻ കവർച്ച, ഒരുകോടി രൂപയുടെ വജ്രാഭരണങ്ങൾ മോഷണം പോയി

‘ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ സംഭവങ്ങള്‍ ഇനി ഉണ്ടാകരുത്. മകളെ നഷ്ടപ്പെട്ട ആ മാതാപിതാക്കളുടെ ദുഃഖം കാണാനാകില്ല. നേഹ ഹിരേമത്തിന്റെ മരണത്തില്‍ നമ്മുടെ സർക്കാരും നീതിന്യായ സംവിധാനവും പൊലീസും എത്രയും വേഗം നീതി ലഭ്യമാക്കണമെന്നാണ് അഭ്യർത്ഥന’-യെന്ന് നടൻ ശിവരാജ് കുമാർ തന്റെ എക്സ് അക്കൗണ്ടില്‍ കുറിച്ചു.

നേഹ ഹിരേമത്തിന്റെ കൊലപാതകം മനുഷ്യത്വരഹിതമാണ്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവർത്തിക്കാതിരിക്കാൻ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ ദുഃഖം താങ്ങാനുള്ള ശക്തി നേഹയുടെ കുടുംബത്തിന് ദൈവം നല്‍കട്ടെയെന്ന് പ്രാർത്ഥിക്കുന്നു എന്നാണു നടൻ ഋഷഭ് ഷെട്ടി എക്‌സില്‍ പങ്കുവച്ചത്.

‘സർക്കാരിനോട് എന്റെ അഭ്യർത്ഥന! രാഷ്‌ട്രീയ കൊലപാതമായി ഈ വിഷയത്തെ കാണരുത്. നേഹയ്‌ക്ക് നീതി ലഭിക്കണം. ഇവിടെ ജാതിയും മതവും നോക്കി വേർതിരിവുകളും പാടില്ല, നമ്മളെല്ലാവരും മനുഷ്യരാണ്’- നടി രചിത റാം കുറിച്ചു.

പ്രണയത്തിന്റെ പേരില്‍ ഇത്തരത്തില്‍ ഒരു മനുഷ്യത്വരഹിതമായ ക്രൂരത ചെയ്യാൻ ആർക്കും അവകാശമില്ല. പ്രതിയ്‌ക്ക് തക്കതായ ശിക്ഷ ലഭിക്കണം. നേഹാ ഹിരേമത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഈ വേദന താങ്ങാനുള്ള ശക്തി ദൈവം തന്റെ കുടുംബത്തിന് നല്‍കട്ടെ നല്‍കട്ടെയെന്നായിരുന്നു നടൻ ദർശന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button