നടി ശില്‍പ്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും 98 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി, നടപടി 22 വര്‍ഷങ്ങള്‍ക്ക് ശേഷം

150 കോടി രൂപ വിലമതിക്കുന്ന 285 ബിറ്റ്കോയിനുകള്‍ കുന്ദ്രയുടെ കൈവശമുണ്ടെന്നാണ് ഇഡി പറയുന്നത്

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും പൂനെയിലെ ബംഗ്ലാവും ഓഹരികളും ഉള്‍പ്പെടെ 98 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഇഡി. 2002 ല്‍ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം നടപടി.

READ ALSO: നടൻ മൻസൂർ അലി ഖാൻ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ… വിഷം ഉള്ളിൽ ചെന്നോ? അദ്ദേഹം പുറത്തുവിട്ട സെൻസേഷണൽ റിപ്പോർട്ട്!

2017ൽ പ്രതിമാസം പത്ത് ശതമാനത്തോളം ലാഭം തരാമെന്ന് പറഞ്ഞ് 6600 കോടി രൂപ ബിറ്റ് കോയിനുകള്‍ക്കെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം വാങ്ങി മുങ്ങിയ മറ്റൊരു കേസിലും ഇഡി അന്വേഷണം നടത്തുന്നുണ്ട്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വേരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി വഴിയായിരുന്നു നിക്ഷേപം സ്വീകരിച്ചിരുന്നത്.

ബിറ്റ്‌കോയിന്‍ മൈനിങ് ഫാം സ്ഥാപിക്കുന്നതിനായി ഗെയിന്‍ ബിറ്റ്‌കോയിന്‍ പോന്‍സിയുടെ സൂത്രധാരനും പ്രമോട്ടറുമായ അമിത് ഭരദ്വാജില്‍ നിന്ന് കുന്ദ്ര 285 ബിറ്റ്‌കോയിനുകള്‍ സ്വീകരിച്ചു, നിലവില്‍ 150 കോടി രൂപ വിലമതിക്കുന്ന 285 ബിറ്റ്കോയിനുകള്‍ കുന്ദ്രയുടെ കൈവശമുണ്ടെന്നാണ് ഇഡി പറയുന്നത്.

Share
Leave a Comment