സിജു വില്‍സണ്‍ നായകനാകുന്ന ചിത്രം ‘പഞ്ചവത്സര പദ്ധതി’ യുടെ ട്രെയ്‌ലര്‍ റിലീസായി

ചിത്രം ഏപ്രില്‍ 26 നു ആണ് തിയേറ്ററുകളിലേക്കെത്തുന്നത്

കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ കെ.ജി.അനില്‍കുമാർ നിർമ്മിക്കുന്ന “പഞ്ചവത്സര പദ്ധതി”യുടെ ട്രയ്ലർ റിലീസായി. സിജു വില്‍സണ്‍ നായകനാകുന്ന ചിത്രത്തില്‍ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്. പി.ജി.പ്രേംലാല്‍ സംവിധാനം ചെയ്യുന്ന “പഞ്ചവത്സര പദ്ധതി”യുടെ തിരക്കഥ സംഭാഷണം സജീവ് പാഴൂർ നിർവഹിച്ചിരിക്കുന്നു.

വയനാട്, ഗുണ്ടല്‍പ്പേട്ട്,ഡല്‍ഹി എന്നീ സ്ഥലങ്ങളില്‍ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഏപ്രില്‍ 26 നു ആണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്ബില്‍ അശോകൻ, ബിനോയ് നമ്ബാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

read also: ‘ഞാന്‍ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാന്‍ എനിക്കാവില്ല’: നടൻ ഫഹദ് ഫാസില്‍

Video

പഞ്ചവത്സര പദ്ധതിയുടെ അണിയറ പ്രവർത്തകർ ഇവരാണ് : ഡി ഓ പി : ആല്‍ബി, എഡിറ്റർ : കിരണ്‍ ദാസ്, ലിറിക്‌സ് : റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്ട് : ത്യാഗു തവനൂർ, മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്ബില്‍, സ്റ്റൻഡ്‌സ് : മാഫിയാ ശശി, വസ്ത്രാലങ്കാരം : വീണാ സ്യമന്തക്, പ്രൊഡക്ഷൻ കണ്‍ട്രോളർ :ജിനു.പി.കെ, സൗണ്ട് ഡിസൈൻ : ജിതിൻ ജോസഫ്, സൗണ്ട് മിക്സ് : സിനോയ് ജോസഫ്, വി എഫ് എക്സ് : അമല്‍,ഷിമോൻ.എൻ.എക്സ്(മാഗസിൻ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടർ : രാജേഷ് തോമസ്, ഫിനാൻസ് കണ്‍ട്രോളർ : ധനേഷ് നടുവള്ളിയില്‍, സ്റ്റില്‍സ് : ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ

Share
Leave a Comment