യുവതാരം ഷാലു റഹീം വിവാഹിതനായി

ഡോക്ടര്‍ നടാഷ മനോഹറാണ് വധു

കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചതിലൂടെ ശ്രദ്ധ നേടിയ യുവതാരം ഷാലു റഹീം വിവാഹിതനായി. ഡോക്ടര്‍ നടാഷ മനോഹറാണ് വധു. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.

അടുത്തിടെയാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചത്.

read also: ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കണം, നിയമവിരുദ്ധതയുണ്ടെങ്കിൽ നിർത്തിവെപ്പിക്കണം-മോഹന്‍ലാലിനുൾപ്പെടെ ഹൈക്കോടതി നോട്ടീസ്

പീസ്, ഒറ്റക്കൊരു കാമുകന്‍, മറഡോണ, കളി, ബുള്ളറ്റ്, ജിവി പ്രകാശ് നായകനായ റിബല്‍ എന്ന തമിഴ് സിനിമയിലും താരം ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു. എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

Share
Leave a Comment