![](/movie/wp-content/uploads/2024/04/gop.jpg)
അഖിൽ മാരാർ വിജയിയായ ബിഗ് ബോസ് ഷോ സീസൺ 5 ലെ കോമണറായി പങ്കെടുത്ത ഗോപിക ഗോപി മലയാളികൾക്ക് ഏറെ പരിചിതയാണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ കോമണറായിരുന്നു ഗോപിക ഗോപി.
ഇരുപത്തിരണ്ട് ദിവസത്തോളം ഹൗസില്‍ നിന്ന് മത്സരിച്ചശേഷമാണ് വോട്ടിന്റെ അടിസ്ഥാനത്തില്‍ ഗോപിക ഷോയില്‍ നിന്നും എവിക്ടായത്. ഇപ്പോഴിതാ ഗോപിക പങ്കിട്ട പുതിയ സോഷ്യല്‍മീഡിയ പോസ്റ്റാണ് വൈറലാകുന്നത്.
എന്റെ കൊച്ചു കുടുംബമെന്ന് തലക്കെട്ട് നല്‍കിയാണ് മകൻ നാല് വയസുകാരൻ അമ്പുവിനേയും ചേർത്ത് പിടിച്ച് അഞ്ജാതനൊപ്പമുള്ള ചിത്രം ഗോപിക പങ്കിട്ടത്. ഗോപികയുടെ സഹമത്സരാർത്ഥികള്‍ അടക്കം നിരവധി പേർ ഗോപികയ്ക്ക് ആശംസകളുമായി എത്തി.
എന്നാല്‍ കൂടെയുള്ള ആളിനെക്കുറിച്ചുള്ള വിവരങ്ങൾ ഗോപിക പുറത്തുവിട്ടിട്ടില്ല. വിവാഹം കഴിഞ്ഞോ?, ഇതിക്കെ എപ്പോള്‍ നടന്നുവെന്ന ചോദ്യങ്ങളുമായി ആരാധകരും എത്തിയിരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു എന്നാണ് ഗോപിക മറുപടി നല്‍കിയത്. മാത്രവുമല്ല അടുത്ത കണ്‍മണിയെ കാത്തിരിക്കുകയാണോ എന്ന നിരവധി ചോദ്യങ്ങളും സംശയങ്ങളും ബിഗ് ബോസ് പ്രേമികള്‍ പങ്കിട്ടിട്ടുണ്ട്.
Post Your Comments