അൽഫോൻസ് പുത്രൻ പരിചയപ്പെടുത്തിയ നായികമാരിൽ ഒരാളാണ് അനുപമ പരമേശ്വരൻ. എന്നാൽ, പ്രേമത്തിന് പിന്നാലെ അനുപമയ്‌ക്ക് മലയാളത്തിലും തമിഴിലും വേണ്ട വിധത്തിൽ തിളങ്ങാൻ സാധിച്ചില്ല. പക്ഷെ തെലുങ്ക് പ്രേക്ഷകർ അനുപമയെ ഏറ്റെടുത്തു. ഏഴ് വർഷത്തിലധികമായി അനുപമ തെലുങ്ക് സിനിമയിൽ സജീവമാണ്. തെലുങ്കിൽ വമ്പൻ ഹിറ്റിന്റെ ആഘോഷത്തിൽ നിൽക്കുകയാണ് അനുപമ. അനുപമ-സിദ്ധു ജൊന്നലഗാഡ കൂട്ടുകെട്ടിൽ വന്ന തില്ലു സ്ക്വയർ നൂറുകോടി ക്ലബിൽ കടന്നു.
തില്ലു എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി വന്ന ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. സിനിമയുടെ വിജയാഘോഷം കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വെച്ച് നടന്നു. ഈ ചടങ്ങിൽ അനുപമ പരമേശ്വരന് ജൂനിയര്‍ എന്‍ടിആറിന്റെ ആരാധകരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായി. ജൂനിയര്‍ എന്‍ടിആര്‍ ആയിരുന്നു വിജയാഘോഷ പരിപാടിയില്‍ അതിഥിയായി എത്തിയത്. സ്വന്തം സിനിമയുടെ വിജയാഘോഷ വേദയില്‍ അപമാനിതയായി സ്റ്റേജിൽ നിൽക്കുന്ന അനുപമയെ വൈറൽ വീഡിയോയിൽ കാണാം.
സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി അനുപമ എത്തിയപ്പോള്‍ നടിയോട് സംസാരിക്കണ്ടെന്ന് ആരാധകര്‍ ആവശ്യപ്പെടുകയായിരുന്നു. ‘ഞാന്‍ സംസാരിക്കണോ വേണ്ടയോ’ എന്ന് അനുപമ ചോദിക്കുമ്പോള്‍ ആരാധകര്‍ വേണ്ടെന്ന് പറയുന്നുമുണ്ട്. ആരാധകര്‍ ജൂനിയര്‍ എന്‍ടിആറിനോട് പ്രസംഗിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് താന്‍ സംസാരിക്കാതെ പോകുന്നില്ലെന്ന് നടി പറഞ്ഞു.
‘ഒരു മിനിറ്റ് മതി. നിങ്ങളുടെ സ്‌നേഹത്തിന് വളരെ നന്ദി. നിങ്ങളുടെ സമയം ഞാന്‍ പാഴാക്കില്ല. എന്‍ടിആര്‍ ഗാരു ഇവിടെ വന്നതിന് വളരെ നന്ദി. അവരുടെ വികാരം എന്താണെന്ന് എനിക്ക് മനസിലായതിനാല്‍ എനിക്ക് വിഷമമില്ല. ഞാനും ആവേശത്തിലാണ്’, എന്ന് നടി പറഞ്ഞു. ശേഷം പ്രസംഗം നിർത്തുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അനുപമയ്ക്ക് നേരെ നടന്ന മോശം പെരുമാറ്റത്തില്‍ നിരവധിപ്പേര്‍ പ്രതികരിച്ച് രംഗത്തെത്തി. ആരാധകര്‍ നടത്തിയത് തെറ്റായ കാര്യമാണെന്നും അനുപമയുടെ സിനിമ നേടിയ വിജയത്തിന്റെ സന്തോഷം പങ്കുവെക്കാന്‍ അവരെ അനുവദിക്കാതിരുന്നത് മോശമായെന്നും പലരും പ്രതികരിച്ചു.
#AnupamaParameswaran Speech at #TilluSquareSuccessMeet pic.twitter.com/P6l2neQeNW
— Suresh PRO (@SureshPRO_) April 8, 2024
Post Your Comments