GeneralKollywoodLatest NewsNEWSWOODs

‘ഐഷുവിനെ ഇഷ്ടപ്പെട്ടില്ല എന്നും പറഞ്ഞ് കുറേ മണ്ടന്മാര്‍ എന്നെ തെറിവിളിക്കുന്നു’: വിമര്‍ശനവുമായി നടി

ചിത്രത്തിലെ നായിക ദിവ്യയുടെ സുഹൃത്താണ് ഹരിണി അവതരിപ്പിച്ച ഐശു

തെന്നിന്ത്യയിൽ ചർച്ചയാവുകയാണ് ലവർ എന്ന ചിത്രം. എന്നാൽ സിനിമയിലെ കഥാപാത്രത്തിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയാവുകയാണ് തമിഴ് നടി ഹരിണി സുന്ദരരാജന്‍. ലവറിലെ ഐഷു എന്ന കഥാപാത്രമാണ് ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്.

പരിഹാസങ്ങൾ ഉയരുന്നതിനു പിന്നാലെ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തി. എക്സിലൂടെയായിരുന്നു നടി ഹരിണിയുടെ പ്രതികരണം.

read also: ഹോട്ടലിലെ ബാത്ത്‌റൂമിനുള്ളില്‍ പാമ്പ് !! ഇനി ഈ ബാത്ത്‌റൂം ഉപയോഗിക്കില്ലെന്ന് നടൻ

‘ഇന്ന് രാവിലെ, ഞാന്‍ ഉറക്കം എഴുന്നേല്‍ക്കുന്നത് കുറേ മണ്ടന്മാർ എന്നെ ചീത്തവീളിച്ചുകൊണ്ട് മെസേജ് അയക്കുന്നതു കണ്ടാണ്. ലവറിലെ ഐഷുവിനെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാണ് ഇവര്‍ എന്നെ ചീത്തവിളിച്ചത്. ഒന്നാമതായി, ഒരു കഥാപാത്രം ഇഷ്ടപ്പെടാത്തതിനാല്‍ ഒരു നടനോട് മോശമായും ബഹുമാനമില്ലാതെയും പെരുമാറുന്നത് ശരിയാണെന്നാണോ അവര്‍ കരുതുന്നത്. രണ്ടാമത്, ഇത്തരം പെരുമാറ്റങ്ങള്‍ കൂടുതല്‍ ഐഷുവിന് കാരണമാകുമെന്ന് ഈ മണ്ടന്മാര്‍ക്ക് മനസ്സിലാക്കുന്നില്ല. വിയോജിപ്പ് അനാദരവോടെയല്ല കാണിക്കേണ്ടത്’. – ഹരിണി കുറിച്ചു.

നിരവധി പേരാണ് നടിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്. ചിത്രത്തിലെ നായിക ദിവ്യയുടെ സുഹൃത്താണ് ഹരിണി അവതരിപ്പിച്ച ഐശു. ഹരിണിയെ ബോഡിഷെയിം ചെയ്തുകൊണ്ടും കമന്റുകള്‍ വരുന്നുണ്ട്.

shortlink

Post Your Comments


Back to top button