GeneralLatest NewsNEWSWorld Cinemas

എട്ടുവർഷത്തെ പ്രണയം : ‘കൊറിയന്‍ ലാലേട്ടന്‍’ വിവാഹിതനാകുന്നു

ഡോൺ ലീയും ജംഗ്-ഹ്വയും 2016 മുതൽ ഡേറ്റിംഗിലാണ്.

‘കൊറിയൻ ലാലേട്ടൻ’ എന്ന് വിളിപ്പേരുള്ള നടൻ മാ ഡോങ്-സിയോക്ക് വിവാഹിതനാകുന്നു. ഡോൺ ലീ എന്നറിയപ്പെടുന്ന നടന് കേരളത്തില്‍ അടക്കം ഏറെ ആരാധകരുണ്ട്. എട്ടുവർഷത്തെ പ്രണയത്തിനൊടുവിൽ കാമുകി യെ ജംഗ്-ഹ്വയെയുമായുള്ള വിവാഹ ചടങ്ങുകള്‍ മെയ് മാസത്തില്‍ നടക്കും. 2021ൽ ഇരുവരും രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തതിരുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് വിവാഹ ചടങ്ങ് സംബന്ധിച്ച വാര്‍ത്ത വന്നത്.

read also: നയൻതാരയ്ക്ക് കുഞ്ഞുങ്ങളെ ഗർഭം ധരിക്കാൻ പറ്റില്ല: ചില വെളിപ്പെടുത്തലുകള്‍ നടത്തി വേണു സ്വാമി

ഡോൺ ലീയും ജംഗ്-ഹ്വയും 2016 മുതൽ ഡേറ്റിംഗിലാണ്. മായുടെ കമ്പനിയായ ബിഗ് പഞ്ച് എൻ്റർടെയ്ൻമെൻ്റിൻ്റെ പ്രതിനിധിയാണ് സ്വകാര്യമായി സിയോളിൽ വച്ച് വിവാഹ റജിസ്ട്രേഷന്‍ നടന്ന വാർത്ത പുറത്തുവിട്ടത്. ഇരുവരും മെയ് മാസത്തിൽ ഒരു സ്വകാര്യ വിവാഹ ചടങ്ങ് നടത്തുമെന്നും പ്രതിനിധി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുടുംബ അംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിന് എത്തുക എന്നാണ് വിവരം.

2022-ൽ ഒരു അവാർഡ് പ്രസംഗത്തിനിടെ യെ ജംഗ്-ഹ്വയെ മാ തൻ്റെ ഭാര്യയാണെന്ന് ഡോണ്‍ ലീ പരാമർശിച്ചതോടെയാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞതായി വാർത്തകൾ വന്നു തുടങ്ങിയത്.

shortlink

Post Your Comments


Back to top button