കരിയറിലെ തിരക്കുകൾ കാരണം ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാനും ശ്രദ്ധിക്കാനും സാധിക്കുന്നില്ല എന്ന കാരണത്താല്‍ ജീവിത പങ്കാളിക്ക് പുനര്‍വിവാഹം നടത്തി വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് മലേഷ്യന്‍ ഗായിക അസ്ലിന്‍ അരിഫിന്‍. താനില്ലാത്തപ്പോള്‍ ഭര്‍ത്താവ് നേരിടുന്ന ഏകാന്തത അകറ്റാനാണ് പുതിയ വിവാഹമെന്നും മൂന്നുപേരും ഒരുമിച്ചാണ് കഴിയുന്നതെന്നും അസ്ലിൻ പറയുന്നു.
‘എന്റെ ഈ തിരക്കേറിയ ജീവിതത്തിനിടെ ഭര്‍ത്താവിനെ നോക്കാനും അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാനും കഴിയുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ രണ്ടാം വിവാഹം നടത്തി. ഇതിന് ശേഷവും ഞാന്‍ അദ്ദേഹത്തോടൊപ്പം സന്തോഷവതിയായിരിക്കും. ഞങ്ങള്‍ മൂന്നുപേരും ഒരേ വീട്ടില്‍ താമസിക്കുകയാണ്. ഒഴിവുസമയങ്ങള്‍ കിട്ടുമ്പോള്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാറുണ്ട്’, അസ്ലിന്‍ അരിഫിന്‍ പറഞ്ഞു.
നാല്‍പ്പത്തിയേഴുകാരനായ വാന്‍ മുഹമ്മദ് ഹാഫിസാണ് അസ്ലിന്‍ അരിഫിന്റെ ഭര്‍ത്താവ്. 26കാരിയായ ഡോക്ടറാണ് പുതിയ വധു.
Post Your Comments