ലസ്റ്റ് സ്റ്റോറിക്ക് ശേഷം ധാരാളം സ്ത്രീകൾ സ്വയംഭോഗത്തിനായി വൈബ്രേറ്ററുകൾ വാങ്ങാൻ തുടങ്ങി, സെക്സ് ടോയ്സിന് 55% വിൽപ്പന

മുംബൈ: 2018 ൽ ഇറങ്ങിയ ലസ്റ്റ് സ്റ്റോറി എന്ന ആന്തോളജി സിനിമ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. പ്രശസ്ത ബോളിവുഡ് സംവിധായകർ അണിയിച്ചൊരുക്കിയ ചിത്രത്തിൽ കിയാര അദ്വാനിയും വിക്കി കൗശലും അഭിനയിച്ച ഭാ​ഗം സംവിധാനം ചെയ്തത് കരൺ ജോഹർ ആയിരുന്നു. ഇത് ഒരു യുവ സ്കൂൾ ടീച്ചർ മേഘയെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. ഭർത്താവ് പരസിന് അവളെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ കഴിയില്ല.

രതിമൂർച്ഛയ്ക്കായി വൈബ്രേറ്ററിലേക്ക് തിരിയാൻ അവൾ തീരുമാനിക്കുന്നതും അത് ഉല്ലാസകരമായ പാരമ്യത്തിലേക്ക് നയിക്കുന്നതുമാണ് കഥയുടെ ഇതിവൃത്തം. ഇപ്പോഴിതാ, ഈ ചിത്രത്തിന് പിന്നാലെ രാജ്യത്ത് സെക്സ് ടോയ് വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമുണ്ടായി എന്നാണ് ധർമ്മ പ്രൊഡക്ഷൻറെ ഡെവലപ്മെൻറ് മേധാവി സോമെൻ മിശ്ര വെളിപ്പെടുത്തുന്നത്.

അനുരാധാസെസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കരൺ ജോഹറിൻറെ പ്രൊഡക്ഷൻ കമ്പനി ധർമ്മ പ്രൊഡക്ഷൻറെ ഡെവലപ്മെൻറ് മേധാവി സോമെൻ മിശ്ര ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ആ ഹ്രസ്വചിത്രം വൈറലായി മാറി. പക്ഷേ സംഭവിച്ചതിൽ ഏറ്റവും രസകരമായ കാര്യം. തുടർന്ന് ലൈംഗിക കളിപ്പാട്ടങ്ങൾ വിൽ‍ക്കുന്ന സൈറ്റിൻറെ വാർഷിക സർവേയിൽ അവരുടെ വിൽപ്പന വർധിച്ച കാലയളവ് അവർ വെളിപ്പെടുത്തി-ആദ്യം കോവിഡ് സമയത്താണ് വർദ്ധിച്ചത് എന്ന് കണ്ടു രണ്ടാമത്തേത് ലസ്റ്റ് സ്റ്റോറീസ് ഇറങ്ങിയ സമയത്തും. ആളുകൾ ‘കിയാര അദ്വാനി വൈബ്രേറ്റർ’, ‘കിയാര അദ്വാനി സെക്‌സ് ടോയ്‌സ്’ എന്നിങ്ങനെ ഗൂഗിൾ സെർച്ച് പോലും നടത്തി. സെക്സ് ടോയ്സ് വിൽപ്പന 50-55 ശതമാനം വർദ്ധിച്ചു’ -സോമെൻ മിശ്ര പറയുന്നു.

സിനിമ ഇത്രയധികം സ്വാധീനം ചെലുത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഫാഷനെ സിനിമ സ്വാധീനിക്കും എന്ന് പൊതുവിൽ കരുതപ്പെടാറുണ്ട്. അത് വൈബ്രേറ്റർ പോലെ ഒരു ഉപകരണത്തിലേക്ക് നീങ്ങും എന്ന് കരുതിയില്ല. അടുത്ത ജോലിക്ക് ശ്രമിക്കുന്ന സമയത്ത് ഈ കാര്യം ഞാൻ എൻറെ സിവിയിൽ എഴുതും എന്നും സോമെൻ മിശ്ര കൂട്ടിച്ചേർത്തു.

ലൈംഗിക സുഖം തേടുന്ന നവവധുവിന്റെ വേഷമാണ് കിയാര അദ്വാനിക്ക്. ഈ ചിത്രത്തിൻറെ ക്ലൈമാക്സിലാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട രംഗം ഉള്ളത്. കിയാരയുടെ കഥാപാത്രം അവളുടെ കുടുംബാംഗങ്ങൾക്ക് മുന്നിൽ സെക്സ് ടോയിയുമായി കുടുങ്ങുന്ന രംഗം ഏറെ ചർച്ചയായിരുന്നു.

 

Share
Leave a Comment