CinemaGeneralLatest NewsMovie GossipsNEWS

നയൻതാരയും വിഘ്നേഷ് ശിവനും ഒന്നിക്കാൻ കാരണം ആ സൂപ്പർ താരം!

2022 ലെ നയൻതാര-വിഘ്നേഷ് ശിവൻ താര വിവാഹം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. ജൂണ്‍ 9ന് ആയിരുന്നു ഇവരുടെ വിവാഹം. ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. നാനും റൗഡി താൻ എന്ന ചിത്രം സംവിധാനം ചെയ്തത് വിഘ്നേഷ് ആണ്. നയൻതാര ആയിരുന്നു നായിക. വിജയ് സേതുപതി നായകനും. ഈ സിനിമയിലേക്ക് നയൻതാരയെ കാസ്റ്റ് ചെയ്യാൻ കാരണം സുഹൃത്തും നടനുമായ ധനുഷ് ആണെന്ന് വിഘ്നേഷ് പറയുന്നു.

തങ്ങള്‍ തമ്മില്‍ അടുക്കാനുള്ള കാരണം നടന്‍ ധനുഷ് ആണെന്നാണ് വിഘ്‌നേശ് പറയുന്നത്. ധനുഷ് ആണ് നയനോട് കഥ പറയാന്‍ തന്നെ നിർബന്ധിപ്പിച്ചത്. കഥ നയൻസിന് ഇഷ്ടപ്പെട്ടു. നയൻതാര വഴി, വിജയ് സേതുപതിയെയും കാസ്റ്റ് ചെയ്തു. ഈ സിനിമ ചെയ്യാൻ താല്പര്യമില്ലെന്നായിരുന്നു വിജയ് സേതുപതി ആദ്യം പറഞ്ഞത്. എന്നാൽ, നയൻ വന്നതോടെ അവർ ആവശ്യപ്പെട്ട പ്രകാരം വിജയ് സേതുപതി സിനിമയിലെത്തി.

‘തിരക്കഥയെ കുറിച്ച് അദ്ദേഹത്തിന് ആദ്യം ബോധ്യമുണ്ടായിരുന്നില്ല. എന്നാല്‍ നയന്‍ പറഞ്ഞതിന് ശേഷമാണ് അദ്ദേഹം സമ്മതിച്ചത്. നയനൊപ്പം ഒരുപാട് സമയം ചിലവഴിക്കാന്‍ ആ സിനിമ എനിക്ക് വഴിയൊരുക്കി. ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ പങ്കാളികളായി’, വിഘ്നേഷ് പറയുന്നു.

നയന്താരയ്ക്കൊപ്പം ഒരുപാട് സമയം ചിലവഴിക്കാൻ ഈ സിനിമ മൂലം വിഘ്‌നേശിന് കഴിഞ്ഞു. ഏകദേശം 6 വർഷം ഇരുവരും പ്രണയിച്ചു. ശേഷം വിവാഹിതരായി. 2023ല്‍ ആണ് മക്കളായ ഉയിരും ഉലകവും ഇവര്‍ക്ക് പിറക്കുന്നത്. സറോഗസി വഴിയാണ് ഇവര്‍ക്ക് ആണ്‍കുട്ടികള്‍ ജനിച്ചത്. അതേസമയം, ടെസ്റ്റ് എന്ന ചിത്രമാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. എസ്. ശശികാന്ത് ഒരുക്കുന്ന ചിത്രത്തില്‍ മാധവന്‍, മീര ജാസ്മിന്‍ എന്നിവരും വേഷമിടുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button