CinemaLatest NewsMovie Gossips

അമൃതക്ക് പിന്നാലെ പ്രിയ മയോനി, ഇപ്പോൾ അദ്വൈത? ഗോപി സുന്ദറിനൊപ്പമുള്ള പുതിയ സുന്ദരി ആരാണ്?

സംഗീത സംവിധായകനും ഗായകനായ ഗോപി സുന്ദർ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്ന ആളാണ്. സംഗീത ജീവിതത്തോടൊപ്പം തന്നെ ഗോപിയുടെ സ്വകാര്യ ജീവിതവും പലപ്പോഴും ചർച്ചയാകാറുണ്ട്. വിവാഹബന്ധത്തിനു ശേഷം രണ്ടു തവണ ലിവിങ് ടുഗദറിലായ ഗോപി പലകുറി വാർത്തകളിൽ നിറഞ്ഞു. വിവാഹിതനായ ഗോപി ഏകദേശം 14 വർഷത്തോളം ഗായികയായ അഭയ ഹിരണ്മയിയുമായി ലിവിങ് ടുഗെദർ ആയിരുന്നു.

ഏകദേശം രണ്ട്, രണ്ടര വർഷങ്ങൾക്ക് മുൻപാണ് ഗോപി സുന്ദർ അഭയയുടെ പിരിഞ്ഞത്. പിന്നാലെ ഗായിക അമൃതയുമായി അടുത്തു. അതിനും അധികം ആയുസുണ്ടായില്ല. ഒന്നര വർഷത്തിന് ശേഷം ആ ബന്ധം അവസാനിച്ചു. അതിനുശേഷം ഗോപി സുന്ദറിനൊപ്പം എപ്പോഴും കാണുന്ന ആൾ പ്രിയ മയോനി ആയിരുന്നു. ഗായിക അമൃത സുരേഷും, പ്രിയ മയോനിയുമായി വന്ന കഥകളും അടുത്തിടെ വലിയ ചർച്ചകൾക്ക് വഴി വച്ച സംഭവങ്ങളും ആയിരുന്നു. ഇപ്പോൾ ചർച്ച ആകുന്നത് ആരാണ് അദ്ദേഹത്തിന് ഒപ്പമുള്ള അദ്വൈത എന്നതാണ്.

കഴിഞ്ഞദിവസം ഗോപി സുന്ദറിന് ഒപ്പം ഭഗവാൻ കൃഷ്ണന്റെ വൃന്ദാവനിൽ ദർശനം നടത്തിയ ചിത്രങ്ങളും വീഡിയോസുമാണ് അദ്വൈത പങ്കിട്ടെത്തിയത്. ഗോപി സുന്ദറും അദ്വൈതയ്ക്ക് ഒപ്പമുള്ള ചിത്രം അദ്ദേഹത്തിന്റെ ഇൻസ്റ്റയിൽ പിൻ പോസ്റ്റ് ആക്കിയിട്ടുണ്ട്. പ്രിയയുമായുള്ള ബന്ധം അവസാനിപ്പിച്ചോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഡാൻസറും, മോഡലും, നടിയും ഒക്കെയാണ് അദ്വൈത. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരത്തിന്റെ റീൽസ് വീഡിയോസിനും ആരാധകർ ഏറെയുണ്ട്. മാത്രവുമല്ല യാത്രകളെ ഏറെ ഇഷ്ടപെടുന്ന അദ്വൈത യാത്രാ ചിത്രങ്ങളും പങ്കിട്ടിട്ടുണ്ട്. ഇതാണോ ഇവരെ തമ്മിൽ ഒന്നിപ്പിച്ചത് എന്നതാണ് പുതിയ ചോദ്യം. ഗോപി സുന്ദറിന്റെ പുതിയ കാമുകിയാണോ അദ്വൈത എന്നാണ് സോഷ്യൽ മീഡിയയിൽ ഇവരൊന്നിച്ചുള്ള ചിത്രങ്ങൾക്ക് താഴെയുള്ള കമന്റുകൾ.

shortlink

Related Articles

Post Your Comments


Back to top button