ചെറിയ പ്രായത്തിൽ തന്നെ അഭിനയ ജീവിതം തുടങ്ങിയ ആളാണ് തെസ്നി ഖാൻ. നോമ്പ് വിശേഷങ്ങൾ പങ്കുവെച്ച് നടി തെസ്നി ഖാൻ. നടി ആനി അവതരിപ്പിയ്ക്കുന്ന, അമൃത ടിവിയിലെ ആനീസ് കിച്ചണ്‍ എന്ന ഷോയില്‍ പങ്കെടുക്കവെയാണ് നോമ്പ് വിശേഷങ്ങൾ തെസ്നി പറഞ്ഞത്. ഇഫ്താർ ഓർമ്മകൾ പങ്കുവെയ്ക്കുന്നതിനിടെ ചില പൊതുവായ കാര്യങ്ങളും തെസ്നി ഖാൻ പറഞ്ഞിരുന്നു. മുസ്ലിം കുടുംബം ആയത് കൊണ്ട് തന്നെ വളരെ ഓർത്തഡോക്സ് ആണ് തന്റെ വീട്ടുകാരെന്ന് തെസ്‌നി പറയുന്നു.
അന്യ പുരുഷന്മാര്‍ മുസ്ലീം സ്ത്രീകളുടെ മുടി പോലും കാണരുത് എന്നാണ് തങ്ങളുടെ വിശ്വാസമെന്ന് തെസ്നി പറയുന്നു. കണ്ണ് മാത്രമേ പുറത്ത് കാണിക്കാന്‍ പാടുള്ളൂ എന്നാണ് ഇസ്‌ലാം മതം ആവശ്യപ്പെടുന്നതെന്നും പറഞ്ഞ തെസ്നി ഖാൻ, എന്തുകൊണ്ടാണ് താൻ അങ്ങനെ നടക്കാത്തതെന്നും വ്യക്തമാക്കുന്നുണ്ട്. താൻ ഒരു നടി ആയതുകൊണ്ടും, തന്റെ പ്രൊഫഷന്‍ ഇതായത് കൊണ്ടും മാത്രമാണ് താന്‍ തട്ടമിടാതെ വന്നിരിക്കുന്നത് എന്നാണ് തെസ്നി പറയുന്നത്. ഉപ്പയുടെയും ഉപ്പയുടെയും നാടായ കോഴിക്കോടോ, കുറ്റിപ്പുറത്തോ പോകുമ്പോള്‍ തട്ടമൊക്കെ ഇട്ട് തന്നെയാണ് നടക്കുന്നതെന്നും നടി വ്യക്തമാക്കുന്നു.
ഉമ്മ കോഴിക്കോട്ടുകാരിയാണ്, വാപ്പ കുറ്റിപ്പുറവും. രണ്ട് വീട്ടുകാരും വളരെ ഓര്‍ത്തഡോക്‌സ് ആണ്. ഉപ്പയുടെ വീട്ടിലാണ് അധികം. അവിടെയൊക്കെ ഇപ്പോഴും പഴ ആചാരങ്ങളും വിശ്വാസങ്ങളും എല്ലാം കാത്ത് സൂക്ഷിക്കുന്ന സ്ത്രീകളുണ്ട്. അവിടെയൊക്കെ പുരുഷന്മാര്‍ക്ക് പുറത്തേക്കിറങ്ങാന്‍ ഒരു വഴിയും, സ്ത്രീകള്‍ക്ക് പുറത്തേക്കിറങ്ങാന്‍ മറ്റൊരു വഴിയും ആണ്. പുരുഷന്മാര്‍ക്ക് മുന്നില്‍ വന്ന് സംസാരിക്കാത്ത, വാതിലിന് മറവില്‍ വന്ന് നിന്ന് ആവശ്യങ്ങള്‍ സംസാരിക്കുന്ന സ്ത്രീകള്‍ ഉണ്ടെന്നാണ് തെസ്‌നി ഖാന്‍ പറയുന്നത്. തെസ്‌നിയുടെ വാക്കുകൾ ഇതിനോടകം വൈറലായി.
Post Your Comments