
പ്രകാശ് രാജ് ബിജെപിയില്‍ അംഗത്വമെടുക്കുന്നു എന്ന രീതിയിൽ വ്യാപകമായി പ്രചരിക്കുന്ന വാർത്തയ്ക്ക് മറുപടിയുമായി നടൻ പ്രകാശ് രാജ് തന്നെ രംഗത്ത്. ‘എന്നെ വാങ്ങാൻ തക്ക (ആശയപരമായി) സമ്പന്നരല്ലെന്ന് അവർ മനസ്സിലാക്കിയിരിക്കണം എന്നാണ് ഞാൻ കരുതുന്നത്’, എന്നായിരുന്നു വിഷയത്തില്‍ പ്രകാശ് രാജ് നല്‍കിയ മറുപടി.
‘ദി സ്കിൻ ഡോക്ടർ’ എന്ന ഒരു ഉപയോക്താവിൻ്റെ എക്സ് പേസ്റ്റിലാണ് ‘പ്രമുഖ നടൻ പ്രകാശ് രാജ് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ബിജെപിയില്‍ ചേരും’, എന്ന് കുറിച്ചതും, ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടതും. ഈ വ്യാജ വാർത്തയ്ക്ക് പ്രകാശ് രാജ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
പ്രകാശ് രാജിനെ പോലെ രാഷ്ട്രീയ ബോധമുള്ള ഒരാള്‍ക്ക് ഒരിക്കലും ബിജെപിയില്‍ അംഗത്വം എടുക്കാൻ കഴിയില്ലെന്നാണ് ആരാധകരുടെയും അഭിപ്രായം.
Post Your Comments