GeneralLatest NewsMollywoodNEWSWOODs

ഉമ്മൻ ചാണ്ടിയെ ചതിച്ചത് സിപിഎം ഒറ്റക്കല്ല, അതിൽ യുഡിഎഫിലെ പലർക്കും കോൺഗ്രസിലെ ചിലർക്കും പങ്കുകളുണ്ട്: സനൽകുമാർ ശശിധരൻ

കള്ളക്കഥകൾ പ്രചരിപ്പിച്ചപ്പോൾ അദ്ദേഹത്തെ കല്ലെറിയാൻ കൂടാത്ത ഒരു പട്ടിപോലും കേരളത്തിൽ ഉണ്ടായിരുന്നില്ല.

സോഷ്യൽ മീഡിയയിൽ സജീവമായ സംവിധായകനാണ് സനൽകുമാർ ശശിധരൻ. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ കേസിൽ സിപിഎം ചതിക്കുകയായിരുന്നുവെന്നു സനൽകുമാർ ശശിധരൻ പറയുന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സനൽ ഇക്കാര്യം ആരോപിച്ചത്.

read also: തന്റെ ദാമ്പത്യം തകർത്തത് നടി പവിത്ര : ചന്ദ്രകാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ മുൻഭാര്യയുടെ വെളിപ്പെടുത്തൽ

കുറിപ്പ് പൂർണ്ണ രൂപം,

കേരളത്തെ പോലെ അനീതിയെ ആഘോഷിക്കുന്നതും നെറികെട്ടതുമായ ഒരു സമൂഹം മറ്റെവിടെയെങ്കിലും ഉണ്ടോ എന്നുതന്നെ എനിക്ക് സംശയമാണ്. ജനാധിപത്യമര്യാദകളുടെ ആൾരൂപമായിരുന്ന ഒരു രാഷ്ട്രീയ നേതാവിനെ അധികാരത്തിൽ നിന്നു പുറത്താക്കാനും തേജോവധം ചെയ്യാനും മനുഷ്യത്വത്തിനുവേണ്ടിയെന്ന് വാദിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന ഗൂഡാലോചനയുടെ കഥയാണ് സോളാർ അഴിമതിക്കേസ്.

ഉമ്മൻ ചാണ്ടി എന്ന മഹാനായ രാഷ്ട്രീയ വ്യക്തിത്വത്തെ മരണം വരെയും മരണത്തിനു ശേഷവും സരിത എന്ന യാതൊരു ക്രെഡിബിലിറ്റിയുമില്ലാത്ത ഒരു സ്ത്രീയുടെ പേരിലുണ്ടാക്കിയ വ്യാജ ആരോപണങ്ങളുടെ പേരിൽ സിപിഎം വേട്ടയാടി.
അദ്ദേഹത്തിനെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അപവാദപ്രചാരണങ്ങൾ മാത്രമായിരുന്നു എന്ന് തെളിഞ്ഞിട്ടും അതിനു പിന്നിലെ ഗൂഡാലോചന അന്വേഷിക്കണം എന്നൊരു ശക്തമായ ആവശ്യം കോൺഗ്രസ് പാർട്ടിയുടെ ഉള്ളിൽ നിന്നുപോലും ഉയർന്നു വരുന്നില്ല. ആരും കോടതിയിൽ പോകുന്നില്ല.

ഉമ്മൻ ചാണ്ടിയെ ചതിച്ചത് സിപിഎം ഒറ്റക്കല്ല അതിൽ യുഡിഎഫിലെ പലർക്കും കോൺഗ്രസിലെ തന്നെ ചിലർക്കും പങ്കുകളുണ്ട് എന്നതിന്റെ സൂചനകളാണിതൊക്കെ നൽകുന്നത്. സോളാർ പെണ്ണുകേസ് ഉയർത്തിക്കാട്ടി നടത്തിയ സെക്രട്ടെറിയേറ്റ് ‘തൂറൽ’ സമരം സിപിഎം ഗത്യന്തരമില്ലാതെ ഒത്തുതീർപ്പാക്കിയതാണ് എന്ന വെളിപ്പെടുത്തൽ വന്നിട്ടും കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക സമൂഹം മൂളുകയും ഞരങ്ങുകയും ചെയ്യുന്നതല്ലാതെ ഒന്നും ചോദിക്കുന്നില്ല. കാരണം മറ്റൊന്നുമല്ല, ഉമ്മൻ ചാണ്ടിയെ ചതിച്ചത് കേരളം ഒന്നടങ്കമാണ്. നീതിമാനായ ആ മനുഷ്യനെതിരെ അടിസ്ഥാനമില്ലാത്ത കള്ളക്കഥകൾ പ്രചരിപ്പിച്ചപ്പോൾ അദ്ദേഹത്തെ കല്ലെറിയാൻ കൂടാത്ത ഒരു പട്ടിപോലും കേരളത്തിൽ ഉണ്ടായിരുന്നില്ല.

ചിത്രം 2015 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ നിന്ന്. ഒരാൾപ്പൊക്കത്തിന്റെ പേരിൽ മികച്ച സംവിധായകനുള്ള ചലച്ചിത്രപുരസ്കാരം ശ്രീ ഉമ്മൻ‌ചാണ്ടിയുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊള്ളുന്നു.
#OommenChandy

shortlink

Related Articles

Post Your Comments


Back to top button