GeneralLatest NewsMollywoodNEWSWOODs

നടി മഞ്ജു പിള്ള വിവാഹമോചിതയായി

'2020 മുതല്‍ ഞങ്ങള്‍ പിരിഞ്ഞു താമസിക്കുകയാണ്

സിനിമ – സീരിയിൽ രംഗത്ത് സജീവമായ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് മഞ്ജു പിള്ള. ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവ് ആയിരുന്നു മഞ്ജുവിന്റെ ഭർത്താവ്. എന്നാൽ ഇപ്പോൾ ഇരുവരും വേർപിരിഞ്ഞു.

‘2020 മുതല്‍ ഞങ്ങള്‍ പിരിഞ്ഞു താമസിക്കുകയാണ്. കഴിഞ്ഞമാസം ഞങ്ങള്‍ ഡിവോഴ്സായി. ഇപ്പോള്‍ മഞ്ജു വിനെ സുഹൃത്ത് എന്ന് പറയാനാണ് താത്പര്യം. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മഞ് ജുപിള്ളയുടെ കരിയർ മികച്ച രീതിയില്‍ പോവുന്നത് കാണുമ്പോള്‍ വലിയ സന്തോഷമാണ് തോന്നുന്നത്. മഞ്ജുവിന്റെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്യാറുണ്ടെന്ന്’- സുജിത് വാസുദേവ് പറഞ്ഞു.

read also:മലയാളത്തിന്റെ പ്രിയതാരങ്ങൾ വിവാഹിതരാകുന്നു !!!

2000 ല്‍ ആണ് മഞ് ജുപിള്ളയും സുജിത് വാസുദേവും വിവാഹിതരാകുന്നത്. ദയ എന്ന മകളുണ്ട്. ദൃശ്യം, 7ത് ഡേ, ലൂസിഫർ, ചിത്രീകരണം പുരോഗമിക്കുന്ന എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ സുജിത് വാസുദേവ് ജെയിംസ് ആൻഡ് ആലീസ്,ഓട്ടോർഷ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button