മലയാളത്തിന്റെ പ്രിയതാരങ്ങൾ വിവാഹിതരാകുന്നു !!!

ഇരുവരുടേതും പ്രണയ വിവാഹമാണെന്നാണ് സൂചന

ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് ശ്രദ്ധ നേടിയ നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. ഇരുവരുടെയും വിവാഹ ക്ഷണകത്ത് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

ഇരുവരുടേതും പ്രണയ വിവാഹമാണെന്നാണ് സൂചന . ‘മനോഹരം’ എന്ന ചിത്രത്തിൽ അപര്‍ണയ്ക്കൊപ്പം ദീപക് പറമ്പോലും പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നു.

READ ALSO: 2000 കോടിയുടെ ലഹരിക്കടത്ത് കേസ്: പ്രശസ്ത നടനെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുന്നു

വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘മലർവാടി ആർട്സ് ക്ലബ്‘ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ ദീപക് പറമ്പോൽ മഞ്ഞുമ്മല്‍ ബോയ്സ്, തട്ടത്തിൻ മറയത്ത്, കുഞ്ഞിരാമായണം, തിര, ഡി കമ്പനി, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്, കണ്ണൂർ സ്ക്വാഡ് അടക്കം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ബീസ്റ്റ് എന്ന വിജയ് ചിത്രത്തിലൂടെ തമിഴിലും ‘ആദികേശവ’യിലൂടെ തെലുങ്കിലും അപര്‍ണ അരങ്ങേറ്റം കുറിച്ചു.

Share
Leave a Comment