CinemaLatest NewsMovie Gossips

‘അത്തരം ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിക്കാതിരിക്കൂ…’: അഭ്യർത്ഥനയുമായി ഷീലു എബ്രഹാം

പ്രവാസി ആയിരുന്ന നജീബിന്റെ യഥാർത്ഥ അനുഭവം ആണ് എഴുത്തുകാരൻ ബെന്യാമിൻ ‘ആടുജീവിതം’ എന്ന നോവൽ ആക്കി മാറ്റിയത്. ഈ നോവലിനെ ആധാരമാക്കിയാണ് ബ്ലെസി ‘ആടുജീവിതം’ എന്ന സിനിമ നിർമിച്ചത്. നോവലിൽ, മരുഭൂമിയിൽ വെച്ച് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഒരു രംഗമുണ്ട്. ഇത് ബെന്യാമിന്റെ ഭാവന മാത്രമായിരുന്നു. അങ്ങനെയൊരു സംഭവം നജീബ് എന്ന ഷുക്കൂറിന്റെ ജീവിതത്തിൽ നടന്നിട്ടില്ല. സിനിമ ഇറങ്ങിയതിന് പിന്നാലെ, നജീബ് നൽകിയ ചില അഭിമുഖങ്ങളിൽ അദ്ദേഹത്തോട് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അവതാരകർ ചോദിച്ചിരുന്നു. അത്തരമൊരു വ്യക്തിയല്ല താനെന്നും, അത് ബെന്യാമിന്റെ ഭാവന മാത്രമായിരുന്നുവെന്നും നജീബ് മറുപടി നൽകിയിട്ടുണ്ട്. ഇത്തരം ചർച്ചകൾക്കും ചോദ്യങ്ങൾക്കും അദ്ദേഹത്തെ കൂട്ടുപിടിക്കരുതെന്ന അഭ്യർത്ഥനയാണ് ഇപ്പോൾ നടി ഷീലു എബ്രഹാം മുന്നോട്ട് വെയ്ക്കുന്നത്.

ഒരു തുള്ളി വെള്ളത്തിന്റെ വിലയും ഒറ്റപ്പെടലിന്റെ വേദനയും അങ്ങനെ നമ്മൾക്ക് ലൈഫിൽ വിലമതിക്കാത്ത പലതും എത്ര വിലപ്പെട്ടതാണെന്ന് നജീബ് കാണിച്ച് തന്നുവെന്ന് ഷീലു പറയുന്നു. അമ്മയുണ്ടാക്കുന്ന ഒരു കഷ്ണം കണ്ണിമാങ്ങ അച്ചാർ പോലും എത്ര വിലപ്പെട്ടതാണ് എന്നു നജീബ് കാണിച്ചു തന്നുവെന്നും ഷീലു ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റിൽ പറയുന്നു. നജീബിനോട് ആടുമായി ബന്ധപ്പെടുത്തി അനാവശ്യ ചോദ്യങ്ങൾ ചോദിക്കാതിരിക്കാനും ഷീലു അഭ്യർത്ഥിക്കുന്നുണ്ട്.
·
ഷീലു എബ്രഹാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ആടുജീവിതം കണ്ട് അനുഭവിച്ചറിഞ്ഞു . ഈ ഒരു സിനിമയിലൂടെ യഥാർത്ഥ നജീബിനെ കാണിച്ചും അറിയിച്ചും തന്ന ബെന്ന്യാമിനും , ബ്ലെസി സാറിനും , പ്രിത്വിരാജിനും , ഈ സിനിമയുടെ ഭാഗമായ എല്ലാവർക്കും നന്ദി ?
അതിജീവന സിനിമകൾ കാണാൻ എനിക്ക് ഭയങ്കര പേടിയാണ് . കാരണം ഇതു ഒക്കെ അനുഭവിച്ചത്‌ മനുഷ്യർ ആണല്ലോ എന്നു സിനിമ കണ്ട്‌ കൊണ്ടിരിക്കുമ്പോൾ ഇടയ്ക്കൊക്കെ ഓർമ വരും എന്നുള്ളതുകൊണ്ട് . പക്ഷെ നജീബ് എന്ന ആ പാവം മനുഷ്യനെ സിനിമ പ്രൊമോഷന്റെ സമയത്തു കണ്ടത് മുതൽ അദ്ദേഹത്തെ സിനിമയിലൂടെ കാണണം എന്നു തോന്നി . അദ്ദേഹത്തിന്റെ അനുഭവങ്ങൾ കണ്ട്‌ തന്നെ അറിയണം എന്നു തോന്നി . എന്റെ പ്രതീക്ഷ തെറ്റിയില്ല . സിനിമയിലുടനീളം പൃഥ്വിരാജ് എന്ന നടനെ അല്ല ഞാൻ കണ്ടത് , ഒരു സിനിമ കാണുന്ന ലാഘവത്തോടെ ഇരിക്കാൻ പറ്റിയില്ല . നജീബ് ആയിരുന്നു എന്റെ കണ്ണിലും മനസ്സിലും എല്ലാം . ഒരു തുള്ളി വെള്ളത്തിന്റെ വിലയും , ഒറ്റപ്പെടലിന്റെ വേദനയും , അങ്ങനെ നമ്മൾക്ക് ലൈഫിൽ വിലമതിക്കാത്ത പലതും , അമ്മയുണ്ടാക്കുന്ന ഒരു കഷ്ണം കണ്ണിമാങ്ങ അച്ചാർ പോലും എത്ര വിലപ്പെട്ടതാണ് എന്നു നജീബ് കാണിച്ചു തന്നു ?
നജീബിനെ നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട്. എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കു , ചേർത്ത് നിർത്തു …. അദ്ദേഹത്തോട് ആടുമായി ബന്ധപ്പെടുത്തി അനാവശ്യ ചോദ്യങ്ങൾ ചോദിക്കാതിരിക്കു

 

shortlink

Related Articles

Post Your Comments


Back to top button