CinemaGeneralInterviewsLatest NewsNEWS

മഞ്ജു പിള്ളയും സുജിത്ത് വാസുദേവും വേർപിരിഞ്ഞു; വാർത്ത സ്ഥിരീകരിച്ച് സുജിത്ത്

മഞ്ജു പിള്ളയുടെ മുഖം മലയാളികൾ കാണാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. കോമഡി കഥാപാത്രങ്ങളുമായി മിനി, ബിഗ് സ്‌ക്രീനുകളിൽ നിറഞ്ഞ മഞ്ജു പിള്ളയുടെ കരിയറിൽ വലിയൊരു മാറ്റം കൊണ്ടുവന്നത് ഹോം എന്ന സിനിമയിയും അതിലെ കുട്ടിയമ്മയെന്ന കഥാപാത്രവുമാണ്. ഛായാഗ്രാഹകൻ സുജിത് വാസുദേവാണ് മഞ്ജു പിള്ളയുടെ ഭർത്താവ്. ഇരുവർക്കും ദയ എന്നൊരു മകളുമുണ്ട്. ലൂസിഫർ, എമ്പുരാൻ തുടങ്ങിയ സിനിമകളുടെ അടക്കം ഛായാ​ഗ്രഹകനാണ് സുജിത്ത്. ഇപ്പോഴിതാ, തങ്ങൾ വേർപിരിഞ്ഞുവെന്ന് തുറന്നു സമ്മതിക്കുകയാണ് സുജിത്ത്.

സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് താനും മഞ്ജുവും വിവാഹമോചിതരായെന്ന് സുജിത്ത് പറഞ്ഞത്. കഴിഞ്ഞ കുറച്ച് നാളുകളായി മഞ്ജുവും സുജിത്തും ഫോട്ടോയിലും വീഡിയോയിലുമൊന്നും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. അടുത്തിടെ മഞ്ജു പിള്ള പുതിയ ഫ്ലാറ്റ് വാങ്ങുകയും ആഘോഷമായി പാലുകാച്ചൽ ചടങ്ങ് നടത്തുകയും ചെയ്തിരുന്നു. ആ ചടങ്ങിന്റെ വീഡിയോ പുറത്ത് വന്നപ്പോൾ സുജിത്തിന്റെ സാന്നിധ്യം കാണാതിരുന്നതിനെ തുടർന്ന് ആരാധകർ മഞ്ജു പിള്ളയോട് കമന്റിലൂടെ സുജിത്തിനെ കുറിച്ച് ചോദിച്ചിരുന്നു.

വേർപിരിഞ്ഞുവോ എന്നുള്ള ചോദ്യങ്ങൾ വരെ വന്നിരുന്നുവെങ്കിലും സുജിത്ത് ജോലി തിരക്കിലാണെന്ന് മാത്രമാണ് മഞ്ജു പിള്ള മറുപടി നൽകിയത്. ഇപ്പോഴിതാ സുജിത്ത് തന്നെ തങ്ങൾ ബന്ധം വേർപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. 2020 മുതൽ‌ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും കഴിഞ്ഞ മാസം വിവാഹമോചിതരായി എന്നുമാണ് സുജിത്ത് പറഞ്ഞത്. മഞ്ജു പിള്ളയുടെ അടുത്ത കാലത്തെ സിനിമയായ ഹോം, ഫാലിമി എന്നിവയ്ക്ക് ലഭിച്ച പ്രശംസയെ കുറിച്ചും അതിനുശേഷമുള്ള നടിയുടെ ഉയർച്ചയെ കുറിച്ചുമുള്ള ചോദ്യത്തിനാണ് സുജിത്ത് വ്യക്തിജീവിതത്തെക്കുറിച്ച് മറുപടി നൽകിയത്.

shortlink

Related Articles

Post Your Comments


Back to top button