‘ഇതിന് അവാര്‍ഡ് നല്‍കിയില്ലെങ്കില്‍ പിന്നെന്തിന് കൊടുക്കും?, ഒരുപാട് പേർ ചോദിക്കുന്നുണ്ട്’: മല്ലിക സുകുമാരന്‍

ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയേറ്ററുകളിൽ മികച്ച വിജയം കാഴ്ച വെയ്ക്കുകയാണ്. ചിത്രം തിനോടകം 50 കോടി നേടിയെന്നാണ് റിപ്പോർട്ട്. നജീബ് ആയി വേഷമിട്ട പൃഥ്വിരാജിന് ലഭിക്കുന്ന അഭിനന്ദനപ്രവാഹങ്ങളെ കുറിച്ച് സംസാരിച്ച് മല്ലിക സുകുമാരന്‍. പൃഥ്വിരാജിന്റെ അമ്മ എന്ന നിലയില്‍ സന്തോഷം കൊണ്ട് കരഞ്ഞു പോവുകയാണ്. വിദേശത്ത് നിന്നും ഇന്ത്യയില്‍ നിന്നുമൊക്കെ ഒരുപാട് സന്ദേശങ്ങളാണ് തനിക്ക് ലഭിക്കുന്നത് എന്നാണ് മല്ലിക പറയുന്നത്.

‘എന്റെ ഫോണ്‍ നോക്കികഴിഞ്ഞാല്‍ ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും ആയിരകണക്കിന് മെസേജുകളാണ്. എല്ലാവരും ഒരേ പോലെ അഭിപ്രായം പറയുന്നൊരു പടമാണ് ആടുജീവിതം. എന്റെ അമ്മേ എന്തുവാ നിങ്ങളുടെ മോന്‍ കാണിച്ചു വച്ചിരിക്കുന്നത്, എന്ത് അഭിനയമാ, ഇനി ഇങ്ങനെയൊരു ക്യരക്ടര്‍ ഇന്ത്യയില്‍ ഒരു നടനും കിട്ടില്ല എന്നൊക്കെയാണ് മെസേജുകള്‍. അതൊക്കെ കേള്‍ക്കുമ്പോള്‍ പൃഥ്വിരാജിന്റെ അമ്മ എന്ന നിലയ്ക്ക് സന്തോഷം കൊണ്ട് കരഞ്ഞു പോകുന്ന ആളാണ് ഞാന്‍. സിനിമ മുഴുവന്‍ കണ്ട് കഴിയുമ്പോള്‍ എന്തായി പോകുമോ എന്തോ. ഒരു ഡോക്ടറെ കൂടെ കൊണ്ടുപോയിക്കോ എന്ന് പലരും പറഞ്ഞു. ഒരു വലിയ ഡോക്ടറെ കൂടെ കൊണ്ടു പോകുന്നുണ്ട്. എന്റെ സഹോദരന്‍.

ഇതിനൊപ്പം പൃഥ്വിരാജിന് ദേശീയ അവാര്‍ഡ് ലഭിക്കും എന്ന പ്രചാരണങ്ങളോടും മല്ലിക പ്രതികരിച്ചു. എന്നോട് എല്ലാവരും പറയുന്നുണ്ട്, ഇതിന് ദേശീയ അവാര്‍ഡ് കൊടുത്തില്ലെങ്കില്‍ പിന്നെ എന്തോന്നിന് കൊടുക്കും ചേച്ചി എന്ന്. അഞ്ചോ ആരോ പേര് മുറിക്കകത്ത് ഇരുന്ന് തീരുമാനിക്കുന്ന കാര്യങ്ങളാണ് അതൊക്കെ. എന്തോ എനിക്ക് അറിയില്ല. കിട്ടുകയാണെങ്കില്‍ വലിയ സന്തോഷം’, എന്നാണ് മല്ലിക ഫില്‍മിബീറ്റിനോട് പ്രതികരിച്ചിരിക്കുന്നത്.

 

 

Share
Leave a Comment