എന്റെ കഥയിലെ നായകൻ നജീബ് ആണ്, ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി: ബെന്യാമിൻ

ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം

ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ബെന്യാമിന്റെ ആടുജീവിതം നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയത്. സിനിമ പ്രദർശനത്തിന് എത്തിയതിനു പിന്നാലെ ബെന്യാമിന്റെ ആടുജീവിതം നോവലിന് നേരെ വിമർശനം ഉയരുകയാണ്. ഈ വിമർശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരൻ.

എന്റെ കഥയിലെ നായകൻ നജീബ് ആണ്. ഷുക്കൂർ അല്ല എന്നും അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ് എന്നും ബെന്യാമിൻ പറയുന്നു.

read also: എന്റേത് ബ്രഹ്മചാരി ജാതകം, 25 വയസ്സൊക്കെ ആയപ്പോഴേ വിവാഹം നടക്കില്ലെന്നു അറിഞ്ഞു: നടൻ ഡാനിയല്‍ ബാലാജിയുടെ ജീവിതം

പോസ്റ്റ് പൂർണ്ണ രൂപം,

കഴിഞ്ഞ ഇരുപത് വർഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പറയുന്നു. എന്റെ കഥയിലെ നായകൻ നജീബ് ആണ്. ഷുക്കൂർ അല്ല. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതിൽ പലരുടെ, പലവിധ അനുഭവങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതിൽ ഷുക്കൂർ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവൽ ആണ്. നോവൽ. നോവൽ. അത് അതിന്റെ പുറം പേജിൽ വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് എന്റെ കുഴപ്പമല്ല. നോവൽ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങൾ ഉണ്ട്. ഒരായിരം വേദികളിൽ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കൽ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കുക.

Share
Leave a Comment