ആടുജീവിതം സിനിമ റിവ്യൂവിന് ശേഷം അലൻ ജോസ് പെരേര തന്നെ പൊട്ടൻ എന്ന് വിളിച്ചതിൽ പ്രകോപിതനായി സന്തോഷ് വർക്കി
സന്തോഷ് വർക്കിയുടെ വാക്കുകൾ ഇങ്ങനെ,
‘പത്താം ക്ലാസും ഗുസ്തിയും മാത്രമാണ് അലൻ ജോസിന്റെ യോഗ്യത. നിലവാരമില്ലാതെ കോമാളിത്തരങ്ങൾ കാണിച്ച്, ഡാൻസ് കളിച്ച് ആളുകളെ ആകർഷിക്കുക എന്നതാണ് അവന്റെ ലക്ഷ്യം .അത്തരത്തിലുള്ള മണ്ടത്തരങ്ങൾക്ക് കൂട്ടുനിൽക്കാൻ തന്നെപ്പോലെ ബുദ്ധിജീവിയായ ഒരാൾക്ക് കഴിയുകയില്ല. ഐ ഐ ടിയിൽ പ്രവേശനം നേടിയ എൻജിനീയറായ , ഗവേഷകനായ , എഴുത്തുകാരനായ വ്യക്തിയാണ് താൻ. ആ നിലവാരം കാത്തുസൂക്ഷിച്ചു കൊണ്ടാണ് താൻ എപ്പോഴും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. താനൊരു പൊട്ടനാണ്, ഫീൽഡ് ഔട്ടായി എന്നുള്ള ആരോപണം അലൻ ജോസ് പെരേര നിരന്തരം ഉയർത്തുന്നുണ്ട്. എന്നെപ്പോലെ ഒരാൾക്ക് ഫീൽഡ് ഔട്ട് ആവാനുള്ള സാഹചര്യം ഇല്ല എന്നാണ് ഇക്കാര്യത്തിൽ പറയാനുള്ളത്.
ചീപ്പ് പബ്ലിസിറ്റിയിലൂടെ ആളുകൾക്ക് മുമ്പിൽ ഷൈൻ ചെയ്യുക എന്ന ലക്ഷ്യമാണ് അലിൻ എപ്പോഴും കാട്ടിക്കൊണ്ടിരിക്കുന്നത്. അതിനായി അച്ഛനെപ്പോലും മാധ്യമങ്ങൾക്കു മുമ്പിൽ ഇറക്കിയിരിക്കുന്നു. എൻെറ കൂടെ നടന്നിട്ട് എന്നെ തന്നെ കുറ്റം പറയുകയും അത് സോഷ്യൽ മീഡിയകളിലൂടെ ആഘോഷിക്കുകയും ചെയ്യുന്ന രീതിയാണ് അലൻ ജോസ് കാട്ടി വരുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല .എൻ്റെ നിലവാരവും അവന്റെ നിലവാരവും തമ്മിൽ ഏറെ വ്യത്യാസമുണ്ട് . എനിക്ക് ഒരിക്കലും അവന്റെ നിലവാരത്തിലേക്ക് താഴുവാൻ കഴിയില്ല എന്നാണ് പറയാനുള്ളത്.’- സന്തോഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
Post Your Comments