
യുവതാരം നവീൻ പൊളിഷെട്ടിക്ക് വാഹനാപകടത്തില്‍ പരിക്ക്. യുഎസില്‍ വച്ചായിരുന്നു അപകടം. നവീൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അപകടത്തില്‍ നവീനിന്റെ കൈകള്‍ക്ക് പരിക്കേറ്റിരുന്നു.
READ ALSO: മലയാള സിനിമയുടെ സീൻ മാറി! ആടുജീവിതം ആദ്യദിനം നേടിയത് 16 കോടി!
ഇതുസംബന്ധിച്ച് നേരത്തെ തന്നെ വാർത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും അപകടവാർത്ത സ്ഥിരീകരിച്ചത് ഇപ്പോഴാണ്. അനുഷ്ക ഷെട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച മിസ് ഷെട്ടി മിസ്റ്റർ പൊളി ഷെട്ടിയാണ് നവീന്റെ റിലീസായ അവസാന ചിത്രം. ശ്രീലീലയ്ക്കൊപ്പം കല്യാണ്‍ ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.
Post Your Comments