
പ്രണയം, വിവാഹം, ലിവിങ് റിലേഷൻ, വിവാഹമോചനം തുടങ്ങിയവയിലൂടെ പലപ്പോഴും വിവാദത്തിലായ നടിയാണ് വനിത വിജയകുമാർ. നാല്‍പ്പത്തിമൂന്നുകാരിയായ വനിത നാല് വിവാഹം കഴിച്ചതും അച്ഛനും നടനുമായ വിജയകുമാർ സ്വത്ത് നൽകിയില്ലെന്ന് ആരോപിച്ചു കേസ് നല്കിയതെല്ലാം വനിതയെ വാർത്തകളിൽ നിറച്ചിരുന്നു.
എന്നാല്‍ നടി ഷക്കീലയുമായുള്ള അഭിമുഖത്തില്‍ താൻ വീണ്ടും വിവാഹിതയായെന്ന രഹസ്യം വനിത പങ്കിട്ടതും ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇനിയൊരു വിവാഹമുണ്ടാകുമോയെന്ന ആരാധകരുടെ ചോദ്യത്തിന് വനിത നല്‍കിയ മറുപടി ശ്രദ്ധനേടുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരുമായി സംവദിക്കവെയാണ് വിവാഹത്തെ കുറിച്ച് വനിത സംസാരിച്ചത്.
അടുത്ത വിവാഹം എപ്പോഴാണെന്ന് പറയൂ… മറക്കാതെ ഞങ്ങളെയെല്ലാം ക്ഷണിക്കണേ എന്നായിരുന്നു ആരാധകൻ വനിതയോട് പറഞ്ഞത്. അടുത്ത വിവാഹത്തിന് തമിഴ്നാടിന് മുഴുവൻ ക്ഷണമുണ്ടാകും… പോസ്റ്ററും അടിക്കും എന്നായിരുന്നു നടി നല്‍കിയ മറുപടി.
Post Your Comments