![](/movie/wp-content/uploads/2023/10/shiyas.jpg)
മലയാളികൾക്ക് സുപരിചിതമാണ് ഷിയാസ് കരീം.സോഷ്യൽ മീഡിയയിലും താരം സജീവമാണ്. അടുത്തിടെ താരത്തിനെതിരെ ഒരു യുവതി രംഗത്ത് വന്നിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ വിശദീകരണവുമായി ഷിയാസ് രംഗത്ത്. ഈ സ്ത്രീക്ക് മകനുണ്ടെന്ന് അറിഞ്ഞതിന് ശേഷമാണ് താൻ അവരിൽ നിന്നും അകന്നതെന്നും പറ്റിക്കപ്പെട്ടത് താനാണെന്നും ഷിയാസ് കരീം പറയുന്നു.
‘കുറേ നാളായി എന്റെ പിന്നാലെ നടന്ന് അവർ ഉപദ്രവിക്കുന്നുണ്ടായിരുന്നു. പൈസ കൊടുത്ത് തീർക്കാമെന്ന് പറഞ്ഞപ്പോൾ പൈസ കുറച്ച് കൊടുത്തു. എന്റെ എൻഗേജ്മെന്റ് ആയെന്ന് ആരൊക്കെയോ പറഞ്ഞ് അറിഞ്ഞു. എഫ്ഐആർ എഴുതാൻ ഞാൻ ഫോട്ടോ ഇടുന്നത് നോക്കിയിരുന്നു. അതൊന്നും കാര്യമാക്കുന്നില്ല. ഒരാൾക്കെതിരെ ഒരു കേസല്ലേ കൊടുക്കാൻ പറ്റൂ, ഇനി കൊടുക്കാൻ പറ്റില്ലല്ലോ. എന്നെ പറ്റിക്കുന്ന ആളോടൊപ്പം ജീവിത കാലം മുഴുവൻ ജീവിക്കാൻ പറ്റില്ല. പറ്റിക്കപ്പെട്ടു എന്ന് മനസിലാക്കി അവരോടൊപ്പം ജീവിക്കാൻ പറ്റില്ല.
മറ്റൊന്ന് അവർക്ക് വിവാഹം കഴിഞ്ഞ് കുട്ടിയുണ്ട്. സ്വന്തം മകനെ അനിയനെന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തി. അവർക്ക് ഒരു ബ്രദറുണ്ട്. മകനുണ്ടെങ്കിലും വിവാഹം കഴിക്കാൻ പറ്റുമോ എന്നെന്നോട് ചോദിച്ചു. ഇക്കാര്യം ആദ്യം പറഞ്ഞിരുന്നെങ്കിൽ പിന്നെയും ഞാൻ ആലോചിച്ചേനെ. അവർക്ക് തന്നോട് ദേഷ്യമുണ്ട്. അബുദാബിയിൽ ജിമ്മിന്റെ ഉദ്ഘാടനത്തിന് പോയപ്പോഴാണ് ഇവരുടെ ഭർത്താവിനെ ആദ്യമായി കാണുന്നത്. എന്റെ സുഹൃത്തിന്റെ സുഹൃത്താണ്. അദ്ദേഹം എന്റെയടുത്ത് ഒരുപാട് കഥകളൊക്കെ പറഞ്ഞു. അവരുടെ ജീവിതവും ട്രാജഡി ആയിരുന്നു. പുള്ളിക്കാരി സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇദ്ദേഹവുമായി റിലേഷനിലായി. ബീച്ചിൽ പോയപ്പോൾ നാട്ടുകാർ പിടിച്ചു. അങ്ങനെ കല്യാണം നടത്തിയതാണ്. അദ്ദേഹം എന്നോട് വിഷമത്തിൽ സംസാരിച്ചു. മകനുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ ഷോക്കായി. അപ്പോഴാണ് അത് മകനാണെന്ന് ഞാനറിയുന്നത്.
പിന്നെ അവരെ വിളിച്ച് ഞാൻ കുറേ പറഞ്ഞു. മരിച്ചാൽ പോലും നിങ്ങളെ കാണില്ല, നിങ്ങളുമായൊരു ബന്ധത്തിന് നിൽക്കില്ല എന്നൊക്കെ പറഞ്ഞു. ഈ സ്ത്രീ കാരണം തന്റെ വിവാഹം മുടങ്ങി. കല്യാണം മുടക്കുക, എന്നെ സമൂഹത്തിന് മുന്നിൽ നാറ്റിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവർ വിചാരിച്ചത് ഷിയാസ് കരീം ഈ കേസോടെ തീർന്നു എന്നാണ്. തെറ്റ് ചെയ്തെങ്കിൽ എനിക്ക് തലയുയർത്തി നടക്കാൻ പറ്റില്ല. ഞാൻ ആരെയും റേപ്പ് ചെയ്തിട്ടില്ല. വിവാഹ വാഗ്ദാനം കൊടുത്തിട്ട് ഒന്നും ചെയ്തിട്ടില്ല’, ഷിയാസ് പറയുന്നു.
Post Your Comments