അമരാവതി: അമരാവതിയിൽ നിന്നുള്ള നിലവിലെ എംപി നവനീത് റാണ ബിജെപിയിൽ ചേർന്നു. നാഗ്പൂരിൽ പാർട്ടി സംസ്ഥാന ഘടകം അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നു. നാഗ്പൂരിലെ ബവൻകുലെയുടെ വസതിയിൽ അനുയായികൾക്കൊപ്പം അമരാവതി, നാഗ്പൂർ, വാർധ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിലാണ് അവർ ബിജെപിയിൽ ചേർന്നത്. ബി.ജെ.പിയിൽ ചേരുമ്പോൾ ഭർത്താവ് എം.എൽ.എ രവി റാണയും ഒപ്പമുണ്ടായിരുന്നു.
ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ബുധനാഴ്ചയാണ് അമരാവതി മണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥിയായി അവരുടെ പേര് പ്രഖ്യാപിച്ചത്. ഏപ്രിൽ 4 ന് തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് ബവൻകുലെ പറഞ്ഞു. കഴിഞ്ഞതവണ കോണ്‍ഗ്രസ്-എന്‍സിപി പിന്തുണയോടെ വിജയിച്ച നടി നവനീത് റാണ ഇത്തവണ താമര ചിഹ്നത്തിലാണ് പോരിനിറങ്ങുന്നത്. ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നലെയാണ്് അമരാവതി മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നവനീത് റാണയുടെ പേര് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വികസന പാതയാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ പിന്തുടരുന്നതെന്നു ബവന്‍കുലെ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.
മമ്മൂട്ടി നായകനായെത്തിയ ലവ് ഇന്‍ സിംഗപ്പുര്‍ എന്ന ചിത്രത്തിലെ നായികയായ നവനീത്. മഹാരാഷ്ട്രയിലെ മുംബൈ സ്വദേശിയാണ് നവനീത് റാണ. കുറച്ച് നാളുകളായി ഇവര്‍ ബിജെപി അനുഭാവം പുലര്‍ത്തിപോന്നിരുന്നു. ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ഹനുമാന്‍ സ്തുതി അര്‍പ്പിക്കുമെന്ന ഇവര്‍ പ്രഖ്യാപിച്ചിരുന്നു.
Post Your Comments