സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഹരിപ്രിയ. സണ്‍ടിവിയിലെ എതിര്‍ നീച്ചല്‍ എന്ന സീരിയലില്‍ നന്ദിനി എന്ന കഥാപാത്രമായെത്തി ആരാധക പ്രീതിഅയ്യോ എല്ലാം പോയി, ഇനി ഒന്നും ഇല്ല എന്ന് കരുതരുത്: വിവാഹമോചനത്തെക്കുറിച്ച് നടി ഹരിപ്രിയ നേടിയ ഹരിപ്രിയ ടിവി അവതാരകനായിരുന്ന വിഗ്നേഷിനെയായിരുന്നു വിവാഹം ചെയ്തത്. എന്നാൽ, ഈ ബന്ധം നീണ്ടു പോയില്ല. അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ ഡിവോഴ്‌സ് സംബന്ധിച്ച് ഹരിപ്രിയ നടത്തുന്ന പരാമര്‍ശങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘എല്ലാവരുടെയും ജീവിതത്തില്‍ കയ്‌പേറിയ ആളുകളെ കണ്ടുമുട്ടുന്ന സമയവും സാഹചര്യവും ഉണ്ടാകും. അത് എല്ലാവര്‍ക്കും മോശം ജീവിതമായിരിക്കും. അസുഖകരമായ ബന്ധം ഉണ്ടാവും. അതിനെയും നമ്മള്‍ മറികടക്കണം. ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിക്കുകയെന്ന് ആര്‍ക്കുമറിയില്ല. അതിനെ എല്ലാം നമ്മള്‍ അതിജീവിക്കണം. അതിനെ എല്ലാം മറികടക്കാന്‍ വലിയ മാനസിക ധൈര്യം ഉണ്ടാകണമെന്നും ഹരിപ്രിയ പറഞ്ഞു. ചില സാഹചര്യങ്ങളില്‍ ഇതുപോലെയുള്ള ആളുകളോട് നമ്മള്‍ നന്ദി പറയണം. കാരണം അതുകൊണ്ടാണ് നമ്മള്‍ എന്തെങ്കിലും ജീവിതത്തില്‍ ചെയ്യുന്നത്. സ്ത്രീകളും പുരുഷന്മാരും തുല്യരാണ്. ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ ‘വേണ്ട’ എന്ന വാക്ക് കേള്‍ക്കുന്നത് സ്ത്രീകളാണ്. ആളുകള്‍ എല്ലാവരെയും തുല്യരായി കണക്കാക്കണം. സ്ത്രീകളെ ഒരു പടി മുകളില്‍ കാണണം എന്ന് പറയില്ല. ഏത് മോശം അവസ്ഥയില്‍ നിന്നും നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതം വീണ്ടും ആരംഭിക്കാന്‍ സാധിക്കും. അയ്യോ എല്ലാം പോയി, ഇനി ഒന്നും ഇല്ല എന്ന് ചിന്തിക്കരുത്. ആണായാലും പെണ്ണായാലും ജീവിതം ഇതാണ്, ഇതോടുകൂടി എല്ലാം അവസാനിച്ചു എന്ന് കരുതരുത്.’- ഹരിപ്രിയ പറയുന്നു.
Post Your Comments