തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ പ്രാർത്ഥനകൾ നടത്തി ജാൻവി കപൂർ. കാമുകൻ ശിഖർ പഹാരിയയും ഉറ്റസുഹൃത്ത് ഒറിയും ജാൻവിക്കൊപ്പം ഉണ്ടായിരുന്നു. ഇവരുടെ ക്ഷേത്ര സന്ദർശനത്തിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. 3550 പടിക്കെട്ടുകള്‍ കയറി മൂന്നുപേരും മുകളിലെത്തുന്നത് വീഡിയോയില്‍ കാണാം. മുട്ടുകുത്തിയാണ് മൂന്നുപേരും അവസാന പടിക്കെട്ടുകള്‍ കയറിയത്. മുകളിലെത്താന്‍ നാല് മണിക്കൂറെടുത്തെന്നും ഒറി വീഡിയോയില്‍ പറയുന്നുണ്ട്.
മാര്‍ച്ച് ആറിന് ആയിരുന്നു ജാൻവിയും കൂട്ടരും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. തന്റെ 27-ാം പിറന്നാള്‍ ദിനത്തിലായിരുന്നു ജാന്‍വി തിരക്കുകള്‍ മാറ്റിവെച്ച് തിരുപ്പതിയിലെത്തിയത്. ഇളം പിങ്ക് നിറത്തിലുള്ള കുര്‍ത്തയും വെള്ള പാന്റ്സും ധരിച്ചാണ് ജാന്‍വി ക്ഷേത്രത്തിലെത്തിയത്. തൊട്ടടുത്ത ദിവസം ദാവണി ധരിച്ചാണ് ജാന്‍വി ക്ഷേത്ര ദര്‍ശനം നടത്തിയത്.
വീഡിയോ:
Post Your Comments