CinemaLatest NewsMovie Gossips

‘കോ​ടി​ക​ള്‍ തരാമെന്ന് പറഞ്ഞാലും അതിന് എന്നെ കിട്ടില്ല’: ക​ങ്ക​ണ റ​ണാ​വ​ത്ത്

മു​കേ​ഷ് അം​ബാ​നി​യു​ടെ മ​ക​ന്‍ ആ​ന​ന്ത് അം​ബാ​നി​യു​ടെ വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്കുനേ​രേ വി​മ​ര്‍​ശ​ന​വു​മാ​യി ന​ടി ക​ങ്ക​ണ റ​ണാ​വ​ത്ത്. പ്ര​ശ​സ്തി​യും പ​ണ​വും വേ​ണ്ട​ന്നുവയ്ക്കാ​ന്‍ വ്യ​ക്തി​ത്വ​വും അ​ന്ത​സും വേ​ണ​മെ​ന്ന് ക​ങ്ക​ണ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. എത്ര ബുദ്ധിമുട്ട് അനുഭവിച്ചാലും വിവാഹച്ചടങ്ങുകളിൽ ഐറ്റം ഡാൻസ് ചെയ്യില്ലെന്ന് കങ്കണ അറിയിച്ചു.

‘സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ പ​ല​ത​വ​ണ ക​ട​ന്നു പോ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ എ​ത്ര പ്ര​ലോ​ഭ​ന​മു​ണ്ടാ​യാ​ലും വി​വാ​ഹച്ചട​ങ്ങു​ക​ളി​ല്‍ ഐ​റ്റം ഡാ​ന്‍​സ് ചെ​യ്യി​ല്ല. പു​ര​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍പോ​ലും വേ​ണ്ടാ​യെ​ന്നു വ​ച്ചി​ട്ടു​ണ്ട്. പ്ര​ശ​സ്തി​യും പ​ണ​വും വേ​ണ്ടെ​ന്നു വയ്​ക്കാ​ന്‍ ശ​ക്ത​മാ​യ ഒ​രു വ്യ​ക്തി​ത്വ​വും അ​ന്ത​സും വേ​ണം’, ക​ങ്ക​ണ റ​ണാ​വ​ത്ത് കു​റി​ച്ചു.

ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ല്‍ മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ന്ന പ്രീ ​വെ​ഡ്ഡിംഗ് ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ബോ​ളി​വു​ഡി​ലെ താ​ര​ങ്ങ​ളാ​യ അ​മി​താ​ഭ് ബ​ച്ച​ന്‍, ഷാ​രൂ​ഖ് ഖാ​ന്‍, സ​ല്‍​മാ​ന്‍ ഖാ​ന്‍, ആ​മി​ര്‍ ഖാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button