
വില കൂടിയ നായ്ക്കളെയും പൂച്ചകളെയും കൊണ്ടു ചുറ്റാനിറങ്ങുന്നത് പലരുടെയും ശീലമാണ്. എന്നാൽ വളർത്തുനായയുമായി ചുറ്റാനിറങ്ങിയ കന്നഡ നടി അനിതാ ഭട്ട് പുലിവാലു പിടിച്ചിരിക്കുകയാണ് ഇപ്പോൾ. നടിയുടെ നായ കാല്‍നടയാത്രക്കാരായ യുവാക്കളുടെ മേല്‍ കുരച്ചുചാടിയതാണു പ്രശ്നം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
read also: കലാമണ്ഡലത്തില്‍ നിന്നും അടിച്ചിറക്കി വിടണം, ഇത് ഡ്യൂപ്ലിക്കേറ്റ്: മല്ലികാ സുകുമാരൻ
അനിതയുടെ നായ റോഡിൽകൂടി നടന്ന യുവാക്കള്‍ക്കുനേരേ കുരച്ചുചാടി. ഇതിനെതിരേ പ്രതികരിച്ച യുവാക്കളോടു നടി ദേഷ്യപ്പെടുകയും പിന്നീട് ക്ഷമ പറയുകയും ചെയ്തു. തുടർന്ന് നാട്ടുകാർ നടിയെ കണക്കിനു ചീത്തവിളിച്ചു. താരം നായയെ കാറില്‍ കയറ്റി വീട്ടിലേക്കു പോകാൻ ശ്രമിച്ചു. ആ സമയം രോക്ഷാകുലരായ യുവാക്കള്‍ നടിയുടെ കാറിനുനേരെ കല്ലെറിയുകയും ചെയ്തു. ഇപ്പോള്‍ താരം യുവാക്കള്‍ക്കെതിരേ പരാതി കൊടുത്തിരിക്കുകയാണ്.
Post Your Comments