സന്തോഷ് വർക്കിയെ അറിയാത്ത സിനിമാ റിവ്യൂ പ്രേക്ഷകർ കുറവായിരിക്കും. മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയ്ക്ക് റിവ്യൂ പറഞ്ഞ് ശ്രദ്ധേയനായ സന്തോഷിനെ ആറാട്ടണ്ണൻ എന്നാണ് സോഷ്യൽ മീഡിയ വിളിക്കുന്നത്. ഇയാളുടെ പുതിയ വീഡിയോ വൈറലാകുന്നു. മുൻപ് പല നായികമാരേയും വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് വാർത്തകളിൽ ഇടംപിടിച്ച സന്തോഷ് വർക്കി ഇത്തവണ നടി മീനയെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞാണ് രംഗത്തെത്തിയിരിക്കുന്നത്.
നടി മീനയ്ക്ക് ഒരു ജീവിതം കൊടുക്കാൻ താൻ തയ്യാറാണ് എന്നാണ് സന്തോഷ് വർക്കി പറയുന്നത്. മീന വളരെ നല്ല ഒരു പെൺകുട്ടിയാണെന്നും മഞ്ജു വാര്യരെ ഒക്കെ പോലെ വളരെ നല്ല ഒരു പെൺകുട്ടിയാണ് നിന്നും സന്തോഷ് പറയുന്നു. അതുകൊണ്ടുതന്നെ മീനയ്‌ക്കൊരു ജീവിതം കൊടുക്കാൻ തയ്യാറാണ് എന്നാണ് സന്തോഷ് വർക്കി പറയുന്നത്. മീനക്ക് ഒരു മകളുണ്ട് അതൊന്നും തനിക്ക് പ്രശ്‌നമല്ല ഒരു ജീവിതം നൽകാൻ താൻ തയ്യാറാണെന്നാണ് സന്തോഷ് വർക്കിയുടെ വാക്കുകൾ.
ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിത്തുന്നത്. സ്ഥിരമായി ഇത്തരത്തിൽ പബ്ലിസിറ്റിക്ക് വേണ്ടി എന്തും പറയാമെന്ന് കരുതരുത് അവർക്കും ചോദിക്കാനും പറയാനും ആളുകളൊക്കെ ഉണ്ടാകും ചിലപ്പോൾ ഇത് നിയമപരമായി നേരിട്ടെന്നു വരാം എന്നാണ് പലരും നൽകുന്ന മുന്നറിയിപ്പ്. മുൻപൊരിക്കൽ നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് ഇയാൾ നിരവധി ചാനലുകളിൽ അഭിമുഖം നടത്തിയിരുന്നു.
Post Your Comments