GeneralLatest NewsMollywoodNEWSWOODs

ആകാശം കറുത്താല്‍ പുറത്തിറങ്ങാൻ പേടിക്കുന്ന ഒരു മുഖ്യമന്ത്രിയുള്ളപ്പോള്‍ ഇതൊക്കെയും സംഭവിക്കും : അഖിൽ മാരാർ

നർത്തകി വായില്‍ തോന്നിയ വിവരക്കേട് പറഞ്ഞതിന് ഇത്രയേറെ ചർച്ചയും പ്രഹേസനങ്ങളും ഒന്നും വേണ്ട..

നിറത്തിന്റെ പേരിൽ സത്യഭാമ നടത്തിയ വിവാദ പരാമർശത്തില്‍ പ്രതികരിച്ച്‌ അഖില്‍ മാരാർ. കേരളത്തില്‍ സുപരിചിതയല്ലാത്ത ഒരു സ്ത്രീ വായില്‍ തോന്നിയ വിവരക്കേട് പറഞ്ഞതിന് ഇത്രയേറെ ചർച്ചയും പ്രഹസനങ്ങളും ആവശ്യമില്ലെന്ന് അഖില്‍ മാരാർ അഭിപ്രായപ്പെട്ടു. കറുപ്പാണ് പ്രശ്നമെന്നും അതിനെതിരെ സർക്കാർ പ്രതികരിക്കണമെന്നുമാണ് അഖില്‍ മാരാർ പറയുന്നത്. ആകാശം കറുത്താല്‍ പുറത്തിറങ്ങാൻ പേടിക്കുന്ന ഒരു മുഖ്യമന്ത്രിയുള്ളപ്പോള്‍ ഇതൊക്കെയും സംഭവിക്കുമെന്നാണ് താരത്തിന്റെ പ്രതികരണം.

read also: ആടുജീവിതത്തിന് ഓസ്കർ ലഭിക്കണമെന്നാണ് ആഗ്രഹം: പൃഥ്വിരാജ്

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഓരോരുത്തരും അവരുടെ കണ്ണില്‍ കാണുന്നതാണ് മറ്റൊരാളുടെ സൗന്ദര്യം… കേരളത്തില്‍ പലവിധ അഭിപ്രായങ്ങള്‍ പറയുന്ന നിരവധി മനുഷ്യർ ഉണ്ട് അവരൊക്കെ ദിവസേന പറയുന്നത് ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചാല്‍ ചർച്ചകള്‍ക്ക് ആയിരം കാരണങ്ങള്‍ ലഭിക്കും.. നമ്മള്‍ പൊതുവെ പ്രതിഷേധം അറിയിക്കുന്നത് പൊതു മണ്ഡലത്തില്‍ വലിയ സ്വാധീനം ചെലുത്താൻ ശേഷി ഉള്ള വ്യക്തിത്വങ്ങല്‍ പറയുന്ന കാര്യങ്ങളില്‍ തിരുത്തപെടേണ്ട വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടികാണിക്കുക സ്വഭാവികമാണ്..

അടുത്തിടെ മമ്മൂക്ക നടത്തിയ കഷണ്ടി പരാമർശവും.. ചക്കര പഞ്ചാര പരാമർശവും വിമർശന വിധേയമായത് അത് കൊണ്ടാണ്..
മണി ആശാൻ നടത്തുന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങള്‍ നമ്മള്‍ എതിർക്കുന്നത് അദ്ദേഹം ഒരു മന്ത്രി ആയത് കൊണ്ട് കൂടിയാണ്.. അല്ലെങ്കില്‍ അതൊരു സാധാരണക്കാരന്റെ നാട്ടു ഭാഷ…

കേരളത്തില്‍ അത്രയൊന്നും സുപരിചിതയല്ലാത്ത ഒരു സ്ത്രീ അതും 66വയസുള്ള ഒരു നർത്തകി വായില്‍ തോന്നിയ വിവരക്കേട് പറഞ്ഞതിന് ഇത്രയേറെ ചർച്ചയും പ്രഹേസനങ്ങളും ഒന്നും വേണ്ട..

പിന്നെ കറുപ്പ്..
എന്തിനാണ് പ്രതിഷേധത്തിന്റെ കളർ ആക്കി മാറ്റിയത്.. കാക്ക എന്ത് കൊണ്ടാണ് ബലിയുടെ പക്ഷി ആയത്.. വെളുപ്പ് സമാധാനം ആക്കിയത് ആരാണ്.. മുഖ്യമന്ത്രി കറുപ്പ് കണ്ടാല്‍ ഓടി ഒളിക്കുന്നത് എന്തിനാണ്..? കേരള നിയമ സഭയില്‍ എങ്കിലും ഇരു നിയമം കൊണ്ട് വരണം
ഇനി മുതല്‍ കറുപ്പ് ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും കളർ ആണ്..

എന്തെന്നാല്‍ എന്റെ അമ്മയും എന്റെ മൂത്ത മകളും കറുപ്പാണ്..
പിന്നെ ഈ വലിയ പുരോഗമനം പറഞ്ഞു എതിർക്കുന്നവർ ഇൻസ്റ്റാഗ്രാമില്‍ ഫില്‍റ്റർ ഉപയോഗികാത്തവരും സൗന്ദര്യ വർധക ക്രീമുകള്‍ ജീവിതത്തില്‍ കാണുക പോലും ചെയ്യാത്തവരും അതിലുപരി കറുക്കാൻ വേണ്ടി മനപ്പൂർവം വെയില്‍ കൊള്ളുന്നവർ കൂടി ആണെന്നറിയുമ്ബോള്‍ അവരെക്കുറിച്ചു എനിക്ക് അഭിമാനം മാത്രം… സത്യഭാമ ഇത് പോലെ ഇനിയും ജീവിക്കും രാമകൃഷ്ണന് നിരവധി വേദികള്‍ പലരും നല്‍കും.. പക്ഷെ പലരിലും ഉള്ള വർണ്ണ വിവേചനം മാറണം എങ്കില്‍ സർക്കാർ വിചാരിക്കണം.. അതെങ്ങനാ ആകാശം കറുത്താല്‍ പുറത്തിറങ്ങാൻ പേടിക്കുന്ന ഒരു മുഖ്യമന്ത്രി ആണ് ഭരിക്കുന്നത്…
കറുപ്പിനൊപ്പം

shortlink

Related Articles

Post Your Comments


Back to top button