മലയാളികള്‍ക്കും സുപരിചിതയായ തമിഴ് നടിയാണ് അഞ്ജലി. താരത്തിന്റെ വിവാഹവാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. തെലുങ്ക് നിര്‍മ്മാതാവുമായി നടി അഞ്ജലി ഉടന്‍ വിവാഹിതയാകുന്നു എന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിക്കുകയാണ്.
ആന്ധ്രയിലെ പ്രമുഖ നിര്‍മ്മാതാവാണ് അഞ്ജലിയുടെ വരൻ എന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. ഇദ്ദേഹം നേരത്തെ വിവാഹിതനാണെന്നും ആ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് നടിയുമായിട്ടുള്ള വിവാഹത്തിലേക്ക് എത്തിയതെന്നും പ്രചരണമുണ്ട്. എന്നാൽ, ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
read also: മാരിയാൻ ഇറങ്ങുന്നതിനും വർഷങ്ങൾക്ക് മുൻപ് ആടുജീവിതം ബുക്ക് വന്നതാണ്: വാദത്തിനില്ലെന്ന് പൃഥ്വിരാജ്
മാത്രമല്ല അഞ്ജലി ഏതാനും മാസങ്ങള്‍ക്കുമുമ്പ്, ഒരു വ്യവസായിയെ രഹസ്യമായി വിവാഹം കഴിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ കേട്ടതിലൊന്നും സത്യമില്ലെന്ന് നടി തന്നെ പറഞ്ഞതോടെയാണ് അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ചത്.
Post Your Comments